മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. മലയാളത്തില്‍ ഒത്തിരി നല്ല കഥാപാത്രങ്ങള്‍ ഭാവന പ്രേക്ഷകര്‍ക്കായി സമ്മാനിച്ചിട്ടുണ്ട്. ഇന്ന് മലയാള ചിത്രങ്ങളിലില്ലെങ്കിലും വൈകാതെ തിരിച്ച് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇപ്പോള്‍ മറ്റു ഭാഷകളില്‍ തിളങ്ങുകയാണ് താരം. വിവാഹ ശേഷമാണ് ഭാവന കന്നഡ ചിത്രത്തില്‍ സ്ഥാനം ഉറപ്പിച്ചത്.
ഇനി മലയാള ചിത്രത്തിലേക്കുള്ള തിരിച്ച് വരവിനെക്കുറിച്ച് ഒരു സൂചന പോലും നടി നല്‍കിയിട്ടില്ല. എന്നാല്‍ തങ്ങളുടെ പ്രിയതാരത്തിന്റെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ സജ്ജീവമാവാറുണ്ട് താരം. തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറും ഉണ്ട്.
ഇപ്പോള്‍ താരം സോഷ്യല്‍ മീഡിയയില്‍ പുതിയ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്. തിരിഞ്ഞുനോക്കരുത്; ആ വഴിയിലൂടെ നിങ്ങള്‍ പോകുന്നില്ല, എന്ന ക്യാപ്ഷനിലൂടെയാണ് ചിത്രം പങ്ക് വച്ചത്. ജിമ്മില്‍ നിന്നും പകര്‍ത്തിയ ചിത്രമാണ് ഇത്. ചിത്രവും ക്യാപ്ഷനും വൈറലായിരിക്കുകയാണ്.
നേരത്തെ നടി തന്റെ ഏറ്റവും പുതിയ കന്നഡ ചിത്രം ഇന്‍സ്പെക്ടര്‍ വിക്രമത്തിലെ ഗാനം പങ്കുവെച്ചിരുന്നു. ചിത്രത്തിലെ നന്നവളേ… നന്നവളേ… എന്നു തുടങ്ങുന്ന ഗാനത്തെ കുറിച്ചാണ് ഭാവന അന്ന് കുറിച്ചത്. ഭാവനയുടെ ഏറ്റവും പുതിയ ചിത്രമായ ‘ഇന്‍സ്പെക്ടര്‍ വിക്രം’ല്‍ പ്രജ്വല്‍ ദേവരാജ് ആണ് നായകന്. ഫെബ്രുവരി ഒന്‍പതിനാണ് ചിത്രത്തിലെ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തത്. നല്ല പ്രതികരണം ആണ് ഗാനത്തിന് ലഭിച്ചത്.
അതേസമയം എ ഹര്‍ഷ സംവിധാനം ചെയ്ത കന്നഡ ചിത്രം ഭജരംഗി 2വാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. ഇനിയും ഒരു പിടി നല്ല കഥാപാത്രങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ഭാവനക്ക് കഴിയും എന്ന് തന്നെയാണ് ആരാധകര്‍ പറയുന്നത്. ഇതിനിടെ മലയാളത്തിലേക്കുള്ള തിരിച്ച് വരവും ആരാധകര്‍ ചോദിക്കുന്നുണ്ട്.