മലയാളസിനിമയുടെ സ്വന്തം എന്ന് പറയാന്‍ കഴിയുന്ന ചുരുക്കം ചില നടി നടന്ന്മാരെ ഉള്ളു. അതില്‍ ഒരാളാണ് നടി ഭാവന. താരം മലയാള സിനിമക്ക് നല്കിയ സംഭാവനകള്‍ വാക്കുകളില്‍ ഒതുക്കാന്‍ കഴിയില്ല. ഇന്ന് മലയാള ചിത്രങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നുണ്ടെങ്കിലും അഭിനയം ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന് തെളിയിച്ച നടി മറ്റു ഭാഷകളില്‍ തിളങ്ങുകയാണ്. വിവാഹ ശേഷമാണ് ഭാവന കന്നഡ ചിത്രത്തില്‍ സ്ഥാനം ഉറപ്പിച്ചത്.
ഇനി മലയാള ചിത്രത്തിലേക്കുള്ള തിരിച്ച് വരവിനെക്കുറിച്ച് ഒരു സൂചന പോലും നടി നല്‍കിയിട്ടില്ല. എന്നാല്‍ തങ്ങളുടെ പ്രിയതാരത്തിന്റെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ സജ്ജീവമാവാറുണ്ട് താരം. തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറും ഉണ്ട്.
ഇപ്പോള്‍ നടി സോഷ്യല്‍ മീഡിയയില്‍ പുതിയോ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. തന്റെ ഏറ്റവും പുതിയ കന്നഡ ചിത്രം ഇന്‍സ്പെക്ടര്‍ വിക്രമത്തിലെ ഗാനമാണ് നടി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിലെ നന്നവളേ… നന്നവളേ… എന്നു തുടങ്ങുന്ന ഗാനത്തെ കുറിച്ചാണ് ഭാവന കുറിക്കുന്നത്. ഭാവനയുടെ ഏറ്റവും പുതിയ ചിത്രമായ ‘ഇന്‍സ്പെക്ടര്‍ വിക്രം’ല്‍ പ്രജ്വല്‍ ദേവരാജ് ആണ് നായകന്. ഫെബ്രുവരി ഒന്‍പതിനാണ് ചിത്രത്തിലെ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തത്. നല്ല പ്രതികരണം ആണ് ഗാനത്തിന് ലഭിച്ചത്.
ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ശ്രീ നരസിംഹയാണ്. ചിത്രം ഒരു റൊമാന്റിക് ആക്ഷന്‍ ത്രില്ലറായിരിക്കും എന്നതില്‍ സംശയം ഇല്ല. ചിത്രത്തിന്റെ പുറത്തുവിട്ട ട്രെയിലറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. നടി ഭാവനയുടെ കഥാപാത്രത്തിനും മികച്ച പ്രാധാന്യമാണ് ചിത്രത്തിലുള്ളത്. പ്രജ്വല്‍ ദേവ്രാജിന്റെ ജോഡിയായിട്ടാണ് ഭാവന ചിത്രത്തില്‍. രഘു മുഖര്‍ജി, പ്രദീപ് തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്.
എ ഹര്‍ഷ സംവിധാനം ചെയ്ത കന്നഡ ചിത്രം ഭജരംഗി 2വാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.
ഇനിയും ഒരു പിടി നല്ല കഥാപാത്രങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ഭാവനക്ക് കഴിയും എന്ന് തന്നെയാണ് ആരാധകര്‍ പറയുന്നത്.