കല്യാണത്തെ കുറിച്ച് ജാസ്മിൻ പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആവുന്നത്.സായിയും അഭിഷേകും ഒക്കെയിരിക്കുമ്പോഴാണ് വിവാഹത്തെക്കുറിച്ച് സംസാരം നടക്കുന്നത്.
ജാസ്മിന്റെ കല്യാണത്തിന് ഒരു ബിരിയാണി കഴിക്കണം എന്ന് സായ് പറയുന്നു. അപ്പോൾ ജാസ്മിന്റെ കല്യാണം ഈ വർഷം ഉണ്ടാകുമോ എന്ന് സിജോ ചോദിക്കുന്നു. ഒരു മാസത്തിനകം ഉണ്ടാകുമെന്ന് സായി പറയുന്നു. താൻ വരാൻ നേരത്ത് ഇവിടെ നിന്നിറങ്ങി കല്യാണം എന്നാണ് കരുതിയത് എന്നാണ് ജാസ്മിൻ പറഞ്ഞത്. വീട്ടുകാരുടെ ആറ്റിറ്റിയൂഡ് വെച്ചിട്ട് തനിക്ക് അങ്ങനെയാണ് ഫീൽ ചെയ്യുന്നതെന്നും ജാസ്മിൻ പറയുന്നു. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.
ജാസ്മിൻ മികച്ച ഗെയ്മറാണെന്നും ഗബ്രിയുമായി കോമ്പോ ഉണ്ടാക്കാതെ കളിച്ചിരുന്നെങ്കിൽ ജാസ്മിന് ഇത്രയെറെ പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരുമായിരുന്നില്ലെന്നാണ് കമന്റുകൾ. ഗബ്രി ഉണ്ടാകുന്ന സമയത്ത് ഗബ്രിയുമായി മാത്രമാണ് ജാസ്മിൻ സംസാരിച്ചുകാെണ്ടിരുന്നത്. എന്നാൽ ഗബ്രി പോയി ആദ്യത്തെ കുറച്ച് ദിവസം ജാസ്മിന് ഭയങ്കര പ്രയാസമായിരുന്നു.
എന്നാൽ ഫാമിലി ടാസ്ക്കിൽ ഉപ്പയും ഉമ്മയും വന്നപ്പോൾ ജാസ്മിന് ഏറെ സമാധാനമായി. വളരെ സ്നേഹത്തോടെയാണ് ഉപ്പ പെരുമാറിയിത്. ഉപ്പയും ഉമ്മയും വന്നുപോയതോടെ ജാസ്മിൻ വീണ്ടും കളിയിൽ സജീവമായി.അതേസമയം ഗബ്രി – ജാസ്മിൻ വിഷയം പുറത്തും സംസാരമായതിന് പിന്നാലെ ജാസ്മിനുമായുള്ള വിവാഹത്തിൽ നിന്ന് പിൻമാറുകയാണെന്ന് ജാസ്മിനെ വിവാഹം ചെയ്യാൻ നിന്നിരുന്ന അഫ്സൽ പറഞ്ഞിരുന്നു. എന്നാൽ ജാസ്മിന്റെ ഉപ്പയും ഉമ്മയും ബിഗ് ബോസ് വീട്ടിലേക്ക് വന്നപ്പോൾ ജാസ്മിന് നൽകിയ ടെഡി ബിയർ ജാസ്മിനെ വിവാഹം കഴിക്കാൻ നിന്നിരുന്ന അഫ്സലാണ് കൊടുത്തതെന്നാണ് പറയുന്നത്.എന്നാൽ അത് മാർച്ച് 8ന് കൊടുത്തയച്ചത് ആണ് എന്നാണ് അഫ്സലിന്റെ സുഹൃത്ത് പറഞ്ഞത്. എന്തായാലും ഈ ടെഡിബിയർ കിട്ടിയപ്പോൾ ജാസ്മിന് സന്തോഷമാവുകയും ചെയ്തു.