അവതാരികയായും അഭിനേത്രിയായും തിളങ്ങിയ താരമാണ് ആര്യ. ബഡായി ബംഗ്ലാവില്‍ എത്തിയതോടെയാണ് ആര്യ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. ഇതിലെ താരത്തിന്റെ പ്രകടനത്തിന് കൈയ്യടി ലഭിച്ചിരുന്നു. ഇതിനിടെ ചില സിനിമകളിലും ആര്യ അഭിനയിച്ചിട്ടുണ്ട്. അധികവും കോമഡി നിറഞ്ഞ കഥാപാത്രങ്ങളില്‍ ആണ് ആര്യ എത്താര്‍. ബിഗ് ബോസിലെ ശക്തമായ ഒരു മത്സരാര്‍ത്ഥി ആയിരുന്നു ആര്യ. ഇവിടെ വച്ച് തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും ആര്യ തുറന്നു പറഞ്ഞിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ആര്യയും രോഹിത് സുശീലും തമ്മിലുള്ള വിവാഹം.
എന്നാല്‍ ഈ ദാമ്പത്യജീവിതത്തിന് ആയുസ്സ് കുറവായിരുന്നു. പരസ്പരം ഒന്നിച്ചു പോകാന്‍ കഴിയാതെ വന്നതോടെ ഇരുവരും വേര്‍പിരിയുകയായിരുന്നു. ഇവര്‍ക്ക് ഒരു മകളുണ്ട്. വിവാഹമോചനത്തിനു പിന്നാലെ മകള്‍ ആര്യക്കൊപ്പം പോവുകയായിരുന്നു. എങ്കിലും ഇടയ്ക്കൊക്കെ അച്ഛന്റെ അരികിലേക്ക് എത്താറുണ്ട് മകള്‍.
വിവാഹമോചനം നേടിയെങ്കിലും തങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്ന് ആര്യ നേരത്തെ പറഞ്ഞിരുന്നു. സിനിമ സീരിയല്‍ നടി അര്‍ച്ചനയുടെ സഹോദരന് കൂടിയാണ് രോഹിത്. അതേസമയം ഈ അടുത്തായിരുന്നു രോഹിത്തിന്റെ രണ്ടാം വിവാഹം. വളരെ രഹസ്യമായിട്ടായിരുന്നു വിവാഹം നടത്തിയത്. അര്‍ച്ചനയുടെ വിവാഹത്തിനൊപ്പം തന്നെയായിരുന്നു രോഹിത്തിന്റെ വിവാഹം.
നീയുമായി ഞാന്‍ പുതിയ ജീവിതം തുടങ്ങുകയാണ് എന്ന ക്യാപ്ഷന്‍ നല്കി രോഹിത് ഭാര്യ അര്‍പ്പിതയുടെ ചിത്രവും പങ്കു വെച്ചിട്ടുണ്ട്. തന്റെ പേര് മെഹന്ദിയില്‍ എഴുതിയ വധുവിന്റൈ ചിത്രവും രോഹിത് പങ്കുവെച്ചു. ഇരുവര്‍ക്കും ആശംസ അറിയിച്ച് ആര്യയും എത്തിയിട്ടുണ്ട് . ജീവിതത്തില്‍ ഒരുപാട് സമാധാനവും സ്നേഹവും സന്തോഷവും നല്കി ദൈവം നിങ്ങളെ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ എന്നാണ് ആര്യ കുറിച്ചത്.