ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ വേറിട്ട കഥാപാത്രവുമായി വന്ന് നായികാ വേഷം വരെ കൈയ്യടക്കിയ നടിയാണ് അനുശ്രീ. പിന്നീട് താരം സഹനടിയുടെ റോളിലും എത്തിയിരുന്നു. ശക്തമായ കഥാപാത്രങ്ങളും ചെയ്യാന്‍ കഴിഞ്ഞു എന്നതാണ് മറ്റൊരു കാര്യം. തന്റെ അത്തരത്തിലുള്ള കഥാപാത്രം തീയ്യേറ്ററുകളില്‍ എത്തിയപ്പോഴും മലയാളത്തില്‍ ഇത്രയും ശക്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിവുള്ള നടി വേറെ ഇല്ല എന്ന അഭിപ്രായവും ഉയര്‍ന്നു.
അനുശ്രീ ഗ്ലാമര്‍ വേഷങ്ങളിലൊന്നും അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ അഭിനയ പ്രാധാന്യമുളള റോളുകളില്‍ താരം മുന്നില്‍ തന്നെ ഉണ്ടാവുമായിരുന്നു. അനുശ്രീയുടെ സിനിമയിലേക്കുള്ള വരവും പിന്നീട് ഹിറ്റ് ചിത്രങ്ങളില്‍ എത്തിപ്പെട്ടതുമെല്ലം വളരെ വേഗത്തിലായിരുന്നു. മാത്രമല്ല ഒട്ടുമിക്ക സൂപ്പര്‍ ഹീറോകളുടെ കൂടെയും നടിയായും സഹ നടിയായും അഭിനയിച്ചിട്ടുണ്ട്.
സിനിമാ നടി എന്നതിന് പുറമെ എല്ലാത്തിലും തന്റേതായ കാഴ്ച്ചപ്പാടുള്ള ഒരു വ്യക്തികൂടിയാണ് അനുശ്രീ. അത് എവിടെ തുറന്നു പറയാനും താരത്തിന് ഒരു മടിയും ഇല്ല. സോഷ്യല്‍ മീഡിയയില്‍ എല്ലാം ഇത്തരത്തില്‍ അനുശ്രീ ശ്രദ്ധേയമായിരുന്നു. വിമര്‍ശനങ്ങള്‍ക്ക് മുന്നില്‍ മൗനംപാലിച്ചിരിക്കാതെ ചുട്ടമറുപടി കൊടുക്കുന്നതാണ് അനുശ്രീയുടെ ശൈലി. ഇത്തരം സംഭവങ്ങള്‍ മൂമ്പ് വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ നടി അഭിമുഖത്തില്‍ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. എല്ലാത്തിലും തന്റേതായ വ്യക്തിമുദ്രപതിപ്പിക്കുന്ന അനുശ്രീ ഇവിടെയും അത് പാലിച്ചിരിക്കകയാണ്. അഭിമുഖത്തില്‍ പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു നടിയുടെ മറുപടി. പ്രണയത്തെക്കുറിച്ച് എവിടെ ഒരു സംസാരം വന്നാലും ശ്രദ്ധിക്കപ്പെടുന്നത് പോലെ ഇവിടെയും നടിയുടെ മറുപടി വൈറലായിരിക്കുകയാണ്. അവതാരകയുടെ ചോദ്യവും താരത്തിന്റെ മറുപടിയും സംഭവം യൂത്ത് ഏറ്റെടുത്തതും എല്ലാം പെട്ടന്നായിരുന്നു.
പ്രേമമായാലും ഏന്ത് ബന്ധമായാലും നമ്മളെ ഭരിക്കാനുളള അവകാശം മറ്റൊരാള്‍ക്ക് നല്‍കുന്നത് ശരിയല്ല. എവിടെ പോകുന്നു, എന്തിന് പോകുന്നു എന്നീ ചോദ്യങ്ങള്‍ ബോറാണ്. പരിധി കടന്നുളള ചോദ്യങ്ങള്‍ ആരുടെ ഭാഗത്തുനിന്ന് വന്നാലും അത് നമ്മുക്ക് ബുദ്ധിമുട്ടാണ്. മറ്റൊരാളെ പറഞ്ഞ് ബോധ്യപ്പെടുത്തികൊണ്ട് അവരുടെ സ്നേഹം നിലനിര്‍ത്തി കൊണ്ടു പോവേണ്ട ആവശ്യം ഇല്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. അതേസമയം പരസ്പര ധാരണയുണ്ടെങ്കിലെ പ്രേമം മുന്നോട്ട് പോവുകയുള്ളു എന്നും ബന്ധത്തില്‍ രണ്ടുപേരും നല്ല സുഹൃത്തുക്കളായിരിക്കണം , ബ്രേക്ക് അപ്പിന്റെ വിഷമങ്ങളെല്ലാം അനുഭവിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തോളമെടുത്താണ് അതില്‍ നിന്നും പുറത്തുകടന്നത്. എന്നാല്‍ ഇപ്പോള്‍ അതേപറ്റി ചിന്തിക്കുമ്പോള്‍ തമാശയായി തോന്നുന്നുവെന്നും നടി പറഞ്ഞു.