മലയാളത്തിലെ ഡയമണ്ട് നെക്ലേസ് എന്ന ഒറ്റ ചിത്രം മതി നടി അനുശ്രീയെ എക്കാലവും ഓര്‍ക്കാന്‍. അത്രയ്ക്കും മികച്ച പ്രകടനം ആണ് താരം സിനിമയില്‍ കാഴ്ച്ചവെച്ചത്. പിന്നീട് താരം സഹനടിയുടെ റോളിലും എത്തിയിരുന്നു. ശക്തമായ കഥാപാത്രങ്ങളും ചെയ്യാന്‍ കഴിഞ്ഞു എന്നതാണ് മറ്റൊരു കാര്യം. തന്റെ അത്തരത്തിലുള്ള കഥാപാത്രം തീയ്യേറ്ററുകളില്‍ എത്തിയപ്പോഴും മലയാളത്തില്‍ ഇത്രയും ശക്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിവുള്ള നടി വേറെ ഇല്ല എന്ന അഭിപ്രായവും ഉയര്‍ന്നു.
സിനിമാ നടി എന്നതിന് പുറമെ എല്ലാത്തിലും തന്റേതായ കാഴ്ച്ചപ്പാടുള്ള ഒരു വ്യക്തികൂടിയാണ് അനുശ്രീ. അത് എവിടെ തുറന്നു പറയാനും താരത്തിന് ഒരു മടിയും ഇല്ല. സോഷ്യല്‍ മീഡിയയില്‍ എല്ലാം ഇത്തരത്തില്‍ അനുശ്രീ ശ്രദ്ധേയമായിരുന്നു. വിമര്‍ശനങ്ങള്‍ക്ക് മുന്നില്‍ മൗനംപാലിച്ചിരിക്കാതെ ചുട്ടമറുപടി കൊടുക്കുന്നതാണ് അനുശ്രീയുടെ ശൈലി.
എന്നാല്‍ ഇപ്പോള്‍ നടിക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുകയാണ്. കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ വെച്ച് മാസ്ക്ക് പോലും ധരിക്കാതെ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് നേരെയാണ് വിമര്‍ശനം ഉയര്‍ന്നത്. പാളയം മാര്‍ക്കറ്റിന് ആദരവ് അറിയിച്ചു കൊണ്ടുള്ള കുറിപ്പിനൊപ്പമാണ് അനുശ്രീ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിയ്ക്കുന്നത്. പച്ച സാരിയില്‍ അനുശ്രീയെ അതി സുന്ദരിയായി ചിത്രത്തില്‍ കാണാന്‍ കഴിയുന്നു. മാര്‍ക്കറ്റിന്റെ ബാക്ക് ഗ്രൗണ്ടും, ലൈറ്റിങും എല്ലാം ഫോട്ടോയില്‍ കാണാം.
എന്നാല്‍ ഇവിടെ നടി മാസ്ക്ക് വെക്കാത്തത് തന്നെയാണ് പ്രശ്നമായി വന്നത്. പാളയം പോലൊരു തിരക്കേറിയ മാര്‍ക്കറ്റില്‍ ഇത്രയധികം ജനങ്ങള്‍ക്കിടയില്‍ മാസ്ക് പോലും ധരിക്കാതെ അനുശ്രീ ഫോട്ടോ ഷൂട്ട് നടത്തിയത് തെറ്റായി പോയി. ജനങ്ങളില്‍ തെറ്റായ സന്ദേശമാണ് ഈ ഫോട്ടോ എത്തിയ്ക്കുന്നത് എന്നാണ് ചിലരുടെ അഭിപ്രായം.
അതേസമയം നേരത്തെയും ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് നടി എത്തിയിരുന്നു. സാരിയില്‍ നിന്നുള്ള നിരവധി ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. എല്ലാ ചിത്രങ്ങള്‍ക്ക് താഴെയും സപ്പോര്‍ട്ട് ചെയ്ത് ആരാധകരും എത്തിയിരുന്നു. ഇപ്പോള്‍ ഷേയര് ചെയ്ത ചിത്രത്തിന് താഴെയാണ് വിമര്‍ശനം ഉയര്‍ന്നത്.