അനുസിത്താര എന്ന നടിയെക്കുറിച്ച് പറയുമ്പോള്‍ മലയാളികള്‍ക്ക് നൂറ്നാവാണ്. ഏറെ ആരാധകരാണ് നടിക്ക്. മലയാളത്തിന്റെ ഇപ്പോഴത്തെ ശാലിന സുന്ദരി എന്നും താരം അറിയപ്പെടുന്നു. ഇന്ന് മലയാള സിനിമയില്‍ തിരക്കുള്ള ഒരു നടി കൂടിയാണ് അനുസിത്താര. മാത്രമല്ല വിവാഹ ശേഷവും സിനിമയില്‍ സജീവമായിരിക്കുന്ന നടിന്മാരില്‍ ഒരാളാണ് അനു. അഭിനയത്തിനു പുറമെ നല്ലൊരു നര്‍ത്തകി കൂടിയാണ് താരം. ഇടക്ക് ഡാന്‍സ് വീഡിയോ പങ്കുവെച്ച് അനു എത്താറുണ്ട്.
സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിലെത്തുന്നത്, തന്റെ ആദ്യ ചിത്രത്തിലെ കഥാപാത്രം അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. തുടര്‍ന്ന് സത്യന് അന്തിക്കാടിന്റെ ‘ഒരു ഇന്ത്യന്‍ പ്രണയകഥ’യില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. ശേഷം ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ് എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയാന്‍ സാധിച്ചു. നിമിഷന്നേരം കൊണ്ട് മലയാള സിനിമയില്‍ വലിയൊരു സ്ഥാനം തന്നെ അനുവിന് ലഭിച്ചു.
സോഷ്യല്‍ മീഡിയയിലും സജീവമായ താരം വീടിനെക്കുറിച്ചും നാടിനെക്കുറിച്ചെല്ലാം പറഞ്ഞ് എത്താറുണ്ട്. വയനാട്ടില്‍ ഭര്‍ത്താവിനൊപ്പം ആണ് നടി ഇപ്പോള്‍ ഉള്ളത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് അനു വിവാഹ ജീവിതത്തിലേക്ക് കടന്നത്. ഇപ്പോള്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ചാണ് അനു പറയുന്നത്. ആദ്യം തന്നോട് ഇഷ്ടം തുറന്ന് പറഞ്ഞത് വിഷ്ണു ചേട്ടന് ആണെന്നും പറയുകയാണ് നടിയിപ്പോള്‍.
പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് വിഷ്ണു ചേട്ടന് തന്നോട് ഇഷ്ടം പറയുന്നതെന്നാണ് നടി പറയുന്നത്. എന്നാല്‍ തിരിച്ച് പ്രണയം പറഞ്ഞത് ഡിഗ്രി ഫൈനല്‍ ഇയറില്‍ എത്തിയപ്പോഴാണ്. ഫൈനല്‍ ഇയര്‍ കഴിയാറായപ്പോഴേക്കും തങ്ങളുടെ വിവാഹം കഴിഞ്ഞെന്ന് താരം കൂട്ടിച്ചേര്‍ത്തു.