മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളാണ് ഇന്ന് അനുസിത്താര. സഹനടി യിലൂടെ തുടങ്ങിയ യാത്രയാണ് അനുവിൻ്റെത്. ഇന്നിപ്പോൾ സ്വപ്രയത്നം കൊണ്ട് മാത്രം താരം മലയാളത്തിൽ ഉയരങ്ങൾ കീഴടക്കി കൊണ്ടിരിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ വളരെയധികം സജീവമാണ് അനു. തൻറെ ജീവിതത്തിലെ പ്രധാനപ്പെട്ട വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്.
2015 ലായിരുന്നു അനുവിൻ്റെ വിവാഹം. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ ആണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. പ്രണയവിവാഹമായിരുന്നു ഇരുവരുടേയും. തന്നെ അഭിനയലോകത്തേക്ക് എത്തിച്ചത് വിഷ്ണു ആണെന്ന് പലവട്ടം അനു വ്യക്തമാക്കിയിട്ടുള്ളതാണ്. അല്ലെങ്കിൽ താൻ ഒരു വീട്ടമ്മയായി ഒതുങ്ങി കൂടിയേനെയെന്നും താരം പറഞ്ഞിരുന്നു.
ഇപ്പോൾ നിമിഷ സജയനുമായി സൗഹൃദത്തിലായതിനെക്കുറിച്ച് പറയുകയാണ് അനു. ഒരു കുപ്രസിദ്ധ പയ്യൻ ലൊക്കേഷനിൽ വച്ചാണ് നിമിഷയെ ആദ്യം കാണുന്നത്. താൻ ഒരാളോടും പെട്ടെന്ന് കൂട്ടാകുന്ന വ്യക്തിയല്ല. കുറച്ചുനാൾ കണ്ട് സംസാരിക്കണം. എന്നാൽ മാത്രമേ ഒരാൾതന്നെ സുഹൃത്താണ് എന്നു തോന്നുകയുള്ളൂ.
കണ്ടു അഞ്ചുമിനിറ്റിനുള്ളിൽ തന്നെ നിമിഷയും തോളിൽ കൈയ്യിട്ട് നടക്കാൻ തുടങ്ങി. സംവിധായകൻ മധുപാൽ സാർ ഇവര് ഇത്രവേഗം കൂട്ടായോ എന്നൊക്കെ ചോദിച്ചു. വളരെ വ്യത്യസ്ത സാഹചര്യത്തിൽ വളർന്നവരാണ് ഞങ്ങൾ രണ്ടുപേരും. മുംബൈയിൽ വളർന്നു സ്വയംപര്യാപ്തത ഉള്ള വ്യക്തിയാണ് നിമിഷ. വയനാട്ടിൽ എല്ലാകാര്യത്തിനും അച്ഛനെയും അമ്മയെയും ആശ്രയിച്ചു വളർന്ന വ്യക്തിയാണ് താൻ. ഇപ്പോഴും നിമിഷയെ പോലെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യുന്ന വ്യക്തിയല്ല താൻ എന്ന് അനു പറയുന്നു.