അനന്യ പാണ്ഡെ എന്ന നടിയേ ഒരുപക്ഷേ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടാവില്ല. ബോളിവുഡിൽ സജീവമായ നടിയാണ് താരം. ഇപ്പോഴിതാ അഭിനയജീവിതത്തിൽ നേരിട്ട് വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയാണ് അനന്യ. പല ആളുകളുടെ പല നിർദ്ദേശങ്ങൾ കേട്ട് താൻ തകർന്നുപോയി എന്നാണ് താരം പറയുന്നത്.
തന്നോട് ആരും അവസരങ്ങളെ കുറിച്ച് സംസാരിച്ചിട്ടില്ല. ആരും ഒന്നും വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടില്ല. ഒരു നടി ആവണം എന്ന് ആഗ്രഹം തൻറെ ഉള്ളിൽ എപ്പോഴും ഉണ്ടായിരുന്നു. പക്ഷേ എങ്ങനെ ആകണം എന്ന് എനിക്ക് അറിയില്ലായിരുന്നു.
അത് എളുപ്പം ആകാൻ പറ്റില്ല എന്ന് ഉറപ്പു തനിക്ക് ഉണ്ടായിരുന്നു. താൻ ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ പലരും പല നിർദ്ദേശങ്ങളും പറഞ്ഞു. നിങ്ങൾ അത് ശരിയാക്കണം ഇത് ശരിയാക്കണം എന്നൊക്കെ പറയുമായിരുന്നു. മാറിടത്തിലെ വലിപ്പം കൂട്ടണം എന്നൊക്കെ ആവശ്യപ്പെടുമായിരുന്നു. മാറിടവും അരക്കെട്ടിനും പരമപ്രധാനമായ അതൊന്നും ഇല്ല എന്ന് ഇതൊക്കെ കേട്ട് തനിക്ക് തോന്നിപ്പോയി.
മുഖത്ത് എന്തെങ്കിലും മാറ്റം വരുത്തണമെന്ന് പറയുമായിരുന്നു. പക്ഷേ ഇതൊന്നും നേരിട്ട് ആയിരിക്കില്ല പറയുന്നത്. അതുകൊണ്ടുതന്നെ ചിലപ്പോഴൊക്കെ പറയുന്നത് എന്താണ് എന്ന് മനസ്സിലാക്കാൻ എനിക്ക് കഴിയില്ലായിരുന്നു. കുറച്ചുകൂടി ഭക്ഷണം കഴിക്കുവാനും വണ്ണം വയ്ക്കാനും അവർ തന്നോട് പറഞ്ഞിരുന്നു. താരം വെളിപ്പെടുത്തി.