മിനിസ്ക്രീന്‍ പ്രക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അമൃത നായര്‍. കുടുംബവിളക്കില്‍ ശീതളായി എത്തിയതോടെയാണ് അമൃത ശ്രദ്ധ നേടിയത്. എന്നാല്‍ മറ്റൊരു അവസരം ലഭിച്ചപ്പോള്‍ കുടുംബ വിളക്കില്‍ നിന്ന് പിന്മാറുകയായിരുന്നു താരം. ഇതേക്കുറിച്ച് എല്ലാം വിശദമായി ത്തന്നെ അമൃത പറഞ്ഞിട്ടുണ്ട്
. സീരിയലില്‍ ഇല്ലെങ്കില്‍ പോലും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട് അമൃത. താരം തന്റെ യൂട്യൂബ് ചാനല്‍ പങ്കുവയ്ക്കുന്ന വീഡിയോയ്ക്ക് കാഴ്ചകള്‍ ഏറെയാണ്.
ഈ അടുത്ത് താന്‍ കളിച്ചു വളര്‍ന്ന തന്റെ നാടും വീടുമെല്ലാം അമൃത കാണിച്ചിരുന്നു. ഇപ്പോള്‍ അത്തം ഒന്നിന് തറവാട്ടില്‍ എത്തിയപ്പോള്‍ താരമെടുത്ത വീഡിയോ ഏറ്റവും ഒടുവില്‍ പോസ്റ്റ് ചെയ്തത്. അത്തം ആഘോഷിക്കാന്‍ തന്റെ തറവാട്ടില്‍ എത്തിയിരിക്കുകയാണ് അമൃതയും കുടുംബവും.
വളരെ പഴക്കം ചെന്ന തറവാട് വീടിന്റെ മുറ്റം വൃത്തിയാക്കി ചാണകം മെഴുകിയിട്ട ശേഷം സഹോദരങ്ങള്‍ക്കൊപ്പം കാട്ടിലും മേട്ടിലും നടന്ന് അമൃത പൂക്കള്‍ ശേഖരിച്ചു. തുമ്പ അടക്കം നാട്ടില്‍ കണ്ടുവരുന്ന പല നിറങ്ങളിലുള്ള പൂക്കള്‍ ശേഖരിച്ച് കൊണ്ടുവന്നാണ് അമൃത പൂക്കളമൊരുക്കിയത്.
അമൃതയുടെ ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത് . നേരത്തെയും നാട്ടിലേക്ക് പോയപ്പോള്‍ മനോഹരമായ ദൃശ്യങ്ങള്‍ അമൃത പകര്‍ത്തിരുന്നു. പോകുന്ന വഴി കനാല്‍ കണ്ടപ്പോള്‍ ഇതില്‍ ഇറങ്ങി കുളിച്ചതും നീന്തിയതും എല്ലാം രസകരം തന്നെ. പിന്നാലെ മഴ പെയ്തപ്പോള്‍ അമൃതയുടെ അമ്മ വടി എടുത്തു വന്നു. ഇതെല്ലാം വീഡിയോയില്‍ വ്യക്തമായി കാണിച്ചിട്ടുണ്ട് . തന്റെ വീട്ടിലെ നാട്ടിലെ വിശേഷങ്ങള്‍ അതേപോലെ തന്നെയാണ് അമൃത ആരാധകരെ കാണിക്കാറ് .