മലയാള സിനിമാ സീരിയല്‍ രംഗങ്ങളിലെ നിറസാന്നിദ്ധ്യമായ ഒരു തെന്നിന്ത്യന്‍ അഭിനേത്രിയാണ് അമ്പിളി ദേവി. മലയാളം ടെലിവിഷന്‍ വ്യവസായത്തില്‍ ഒരു നടിയെന്ന നിലയില്‍ സ്വന്തമായി ഒരു ഇടം നേടിയ അമ്പിളി ദേവി 2005 ല്‍ മികച്ച ടെലിവിഷന്‍ നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നേടിയിരുന്നു.
നടന് ആദിത്യനുമായുള്ള വിവാഹതോടെയാണ് അമ്പിളി അഭിനയത്തില്‍ നിന്ന് മാറി നിന്നത്. എന്നാല്‍ വിവാഹമോചനം നേടിയ ശേഷം വീണ്ടും സീരിയലിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു താരം. രണ്ടാം വരവില്‍ യൂട്യൂബ് ചാനലും അമ്പിളി തുടങ്ങി. ആദ്യകാലത്തെ കൂടെ കൂട്ടിയ നൃത്തം ഇപ്പോഴും തുടരുന്നു താരം.
അങ്ങനെ മൊത്തത്തില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അമ്പിളി ദേവി. തന്റെ ചാനല്‍ വഴി പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷന്നേരം കൊണ്ട് വൈറല്‍ ആവാറുണ്ട് . അധികവും കുട്ടികളുടെ വിശേഷങ്ങള്‍ ആണ് അമ്പിളി പങ്കുവയ്ക്കാര്‍. രണ്ട് ആണ്‍കുട്ടികളാണ് അമ്പിളിക്ക് .
കഴിഞ്ഞ ദിവസം അമ്പിളി കൊല്ലം മെഗാ ഫെസ്റ്റ് കാണാന്‍ പോയപ്പോള്‍ എടുത്ത വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഞങ്ങള്‍ ലണ്ടന്‍ സിറ്റിയിലൂടെ ഒന്ന് കറങ്ങി എന്ന ക്യാപ്ഷനോടെയാണ് അമ്പിളി വീഡിയോ യുട്യൂബില്‍ പങ്കിട്ടിരിക്കുന്നത്. മക്കള്‍ക്കൊപ്പം അമ്പിളി കാഴ്ചകള്‍ കണ്ട് നടക്കുന്നതും റൗഡുകള്‍ ആസ്വദിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.