മോഡലിംഗ് രംഗത്തുനിന്ന് അഭിനയ മേഖലയിലേക്ക് എത്തിയ നടിയാണ് ഐശ്വര്യ ലക്ഷ്മ. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ഐശ്വര്യയ്ക്ക്. ഞെണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയില്‍ റേച്ചല്‍ എന്ന താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് നിരവധി അവസരം ഐശ്വര്യയ്ക്ക് ലഭിച്ചു. ഇപ്പോള്‍ മനോരമ ചാനലിന് നല്കിയ താരത്തിന്റെ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്.
‘മെട്രോ നായികയായി ലേബല്‍ ചെയ്യപ്പെടാന്‍ എനിക്ക് താല്പര്യമില്ല. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് നടിയെന്ന നിലയില്‍ പ്രൂവ് ചെയ്യണമെന്നുണ്ട്. അര്‍ച്ചന 31 നോട്ടൗട്ടിന്റെ കഥ കേട്ടപ്പോള്‍ ഒരു ചലഞ്ചായി ഏറ്റെടുക്കുകയായിരുന്നു.
തനി നാട്ടിന്‍പുറത്തുകാരിയുടെ മാനറിസവും ബോഡിലാംഗ്വേജുമൊക്കെ കൃത്രിമത്വം ഇല്ലാതെ ചെയ്യാന്‍ കഴിഞ്ഞുവെന്നാണ് കരുതുന്നത്. സ്ക്രിപ്റ്റ് കേട്ടയുണ്ടന് യെസ് പറഞ്ഞ കരിയറിലെ ആദ്യ സിനിമയുമാണിത്’, ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
”എന്റെ മുന്‍ സിനിമകളില്‍ നാഗരിക പശ്ചാത്തലത്തിലുള്ള സിനിമകള്‍ ചെയ്തത് മനപ്പൂര്‍വ്വമല്ല. ഒന്നോ രണ്ടോ വേഷങ്ങള്‍ ക്ലിക്കായപ്പോള്‍ അങ്ങനെയുള്ളത് എന്നെ തേടിയെത്തുകയായിരുന്നു. പാലക്കാട് ഒരു പ്രൈമറി സ്കൂള്‍ അധ്യാപികയായാണ് വേഷം. അച്ഛന് രോഗബാധിതനാണ്, സാമ്പത്തിക പ്രയാസങ്ങളുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ചില കാര്യങ്ങളാണ് സിനിമയുടെ പ്രമേയം. അവിവാഹിതരായവില് സമൂഹം അടിച്ചേല്‍പ്പിക്കുന്ന മാനസിക സമ്മര്‍ദ്ധം എന്താണെന്നും സിനിമ കാണിക്കുന്നുണ്ട് നടി പറഞ്ഞു.