മലയാളികൾക്ക് സുപരിചിതനായ സംവിധായകനാണ് ആഷിക് അബു. പല ചിത്രങ്ങളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ആഷിക് അബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നീലവെളിച്ചം. പൃഥ്വിരാജും, കുഞ്ചാക്കോ ബോബനും ആയിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ഇപ്പോഴിതാ ചിത്രത്തിൽ നിന്നും ഇരുവരും പിൻമാറിയിരിക്കുകയാണ് എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
ഇവരുടെ പിൻമാറ്റത്തിന് പിന്നിൽ വ്യക്തമായ കാരണവുമുണ്ട്. ഡേറ്റ് ക്ലാഷുകൾ മൂലമാണ് ഇരുവരും ചിത്രത്തിൽ നിന്ന് പിന്മാറിയത് എന്നറിയുന്നു. മാർച്ച് പത്തിന് പൃഥ്വിരാജ് ജോർദാനിലേക്ക് പോകാനൊരുങ്ങുകയാണ്. ആടുജീവിതം എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് ഇത്.
പിന്നീട് ജൂൺ മാസത്തിലെ താരം കേരളത്തിൽ മടങ്ങിയെത്തൂ. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് തിരക്കിൽ ആണ് കുഞ്ചാക്കോ ബോബൻ. ഇതോടെ നീലവെളിച്ചം എന്ന സിനിമയുടെ ഷൂട്ടിംഗ് വീണ്ടും നീളും എന്ന അവസ്ഥ വന്നു. ഇതോടെ രണ്ടു കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ പുതിയ താരങ്ങളെ തിരഞ്ഞെടുക്കുകയായിരുന്നു. സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്.
പൃഥ്വിരാജിന് പകരക്കാരനായി ടോവിനോ തോമസ് ആണ് എത്തുന്നത്. കുഞ്ചാക്കോ ബോബന് പകരമായി ആസിഫ് അലിയും ചിത്രത്തിലെത്തുന്നു. ടോവിനോ തന്നെയാണ് ഒരു അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. പിണറായി എന്ന സ്ഥലമാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ. പഴയ ഒരു ബ്രിട്ടീഷ് ബംഗ്ലാവ് ഇപ്പോൾ ഷൂട്ടിന് വേണ്ടി പ്രത്യേകം മോടി പിടിപ്പിക്കുകയാണ്.