വിനു മോഹൻ എന്ന നടനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടാവില്ല. സിനിമ കുടുംബത്തിൽ നിന്നുമാണ് ഇദ്ദേഹം അഭിനയരംഗത്ത് എത്തുന്നത്. കൊട്ടാരക്കര ശ്രീധരൻ നായരുടെ കൊച്ചു മകനാണ് വിനു മോഹൻ. പ്രശസ്ത നടൻ സായികുമാറിന്റെ അനന്തരവൻ കൂടിയാണ് ഇദ്ദേഹം. പ്രശസ്ത നടി ശോഭ മോഹന് ആണ് വിനു മോഹൻറെ അമ്മ.
നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് വിനു മോഹൻ അരങ്ങേറുന്നത്. ലോഹിതദാസ് എന്ന ചിത്രം സംവിധാനം ചെയ്തത്. പിന്നീട് പല ചിത്രങ്ങളിലും താരം അഭിനയിച്ചു. പല ശ്രദ്ധേയമായ വേഷങ്ങളും വിനു ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇതാ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് വിനുവിൻറെ പുതിയ മെയ്കോവർ ആണ്.
View this post on Instagram
കൃത്യമായ വ്യായാമത്തിലൂടെ 16 കിലോയോളം ആണ് വിനു മോഹൻ കുറച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. വ്യായാമം ചെയ്യാൻ നല്ല മടിയുള്ള വ്യക്തിയാണ് താൻ എന്ന് വിനു പറയുന്നു. ഭക്ഷണപ്രിയനും ആണ്. കോവിഡ് സമയത്ത് ഒരുപാട് തടി കൂടി.
View this post on Instagram
ഭാര്യ വിദ്യ ആണ് തടി കുറയ്ക്കാൻ പ്രചോദനമായത് എന്ന് താരം പറയുന്നു. നടിവിദ്യ ആണ് വിനുവിൻറെ ഭാര്യ. 2013 ലാണ് ഇരുവരും വിവാഹിതരാവുന്നത്. സിനിമകൾക്ക് പുറമെ സീരിയലുകളിലും വിദ്യ അഭിനയിച്ചിട്ടുണ്ട്.
View this post on Instagram