യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന് വിനീത് തട്ടില്‍ ഡേവിഡ് അറസ്റ്റില്‍. പണ തര്‍ക്കവുമായി ബന്ധപ്പെട്ട് ആലപ്പുഴ തുറവൂര്‍ സ്വദേശി അലക്സിനെ ആണ് വിനീത് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ പരിക്കേറ്റ അലക്സിനെ ആശുപത്രി പ്രവേശിപ്പിച്ചു. അന്തിക്കാട് പോലീസ് ആണ് കഴിഞ്ഞ ദിവസം രാത്രി വിനീത് തട്ടിലിന് അറസ്റ്റ് ചെയ്തത്.
അലക്സുമായി സാമ്പത്തിക തര്‍ക്കങ്ങള്‍ നേരത്തെ ഉണ്ടായിരുന്നു വിനീതിന് . കടം കൊടുത്ത പണം തിരികെ ചോദിച്ചു വിനീതിന്റെ വീട്ടിലെത്തിയ അലക്സിനെ വടിവള് ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു എന്നാണ് ആരോപണം. കഴിഞ്ഞദിവസം വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം.
ആക്രമണത്തില്‍ അലക്സിന്റെ കൈക്കാണ് പരിക്കേറ്റത്. ഇയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്. പുത്തന്‍ പീടിക സ്വദേശിയാണ് വിനീത് തട്ടില്‍. വീട്ടില്‍ വച്ചാണ് വിനീതനെ പോലീസ് അറസ്റ്റ് ചെയ്തത്. അങ്കമാലി ഡയറീസ്, ആട് 2, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകളില്‍ വിനീത് അഭിനയിച്ചിട്ടുണ്ട്. ഇദ്ദേഹം അവതരിപ്പിച്ച കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു