ബീസ്റ്റിനെക്കുറിച്ച് നടന് വിജയ്യുടെ പിതാവ് എസ്. എ ചന്ദ്രശേഖര്‍ പറഞ്ഞത് ശ്രദ്ധേയമാകുന്നു. വിജയ് എന്ന സൂപ്പര്‍താരത്തെ മാത്രം ആശ്രയിച്ചെടുത്ത സിനിമയാണ് ബീസ്റ്റെന്ന് അദ്ദേഹം പറഞ്ഞു.സിനിമയുടെ തിരക്കഥയും അവതരണവും നിലവാരം പുലര്‍ത്തിയില്ലെന്നും എസ്. എ ചന്ദ്രശേഖര്‍ വിമര്‍ശിച്ചു.
ഒരു സൂപ്പര്‍താരത്തിനൊപ്പം സിനിമ ചെയ്യുമ്പോള്‍ അവരുടെ താരമൂല്യം സിനിമയെ വിജയിപ്പിക്കുമെന്ന തെറ്റിദ്ധാരണ പുതിയ തലമുറയിലെ സംവിധായകര്‍ക്ക് ഉണ്ട്. പുതിയ തലമുറയിലെ സംവിധായകരുടെ രണ്ട് സിനിമ ഹിറ്റാകുന്നതോടെ സൂപ്പര്‍താരങ്ങള്‍ അവര്‍ക്ക് അവസരം നല്കുന്നു. താരങ്ങളെ കിട്ടിയാല്‍ ഉടനെ നമുക്ക് എങ്ങനെ വേണമെങ്കിലും സിനിമ ചെയ്യാമെന്ന അവസ്ഥയാണുള്ളതെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. അതേസമയം, ചിത്രത്തിലെ അറബികുത്ത് എന്ന ഗാനം ഏറെ ആസ്വദിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 13നാണ് ബീസ്റ്റ് റിലീസ് ചെയ്തത്. നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എന്നാല്‍ സിനിമയ്ക്ക് മികച്ച ബോക്സോഫീസ് കളക്ഷന്‍ തന്നെ ലഭിക്കുന്നുണ്ട്. വിജയ്ക്ക് പുറമേ സംവിധായകന് ശെല്വരാഘവന്, പൂജ ഹെഗ്ഡെ, യോഗി ബാബു, ഷൈന്‍ ടോം ചാക്കോ, അപര്‍ണ ദാസ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.