തെലുങ്ക് നടന് സുധീര്‍ വര്‍മയെ മരിച്ച നിലയില്‍ കണ്ടെത്തി. 33 വയസായിരുന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. വിഷം കഴിച്ചതാണ് സുധീര്‍ ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറയുന്നു. അതേസമയം നടന്റെ മരണവുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങളും ഉയര്‍ന്നു .
ജനുവരി 10ന് വാറങ്കലില്‍ വെച്ച് സുധീര്‍ വര്‍മ വിഷം കഴിച്ചിരുന്നു. പിന്നാലെ ഹൈദരാബാദിലെ ബന്ധു വീട്ടില്‍ പോയ നടന് തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് പറഞ്ഞു, ശേഷം വര്‍മയെ ബന്ധുക്കള്‍ ഒസ്മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ജനുവരി 21ന് വിശാഖപട്ടണത്തിലേക്ക് മാറ്റി , അവിടെ മഹാറാണിപേട്ട പൊലീസ് സ്റ്റേഷന് പരിധിയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ അദ്ദേഹം തിങ്കളാഴ്ച മരിക്കുുകയുമായിരുന്നു.
മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതായും സംസ്കാര ചടങ്ങുകള്‍ നടത്തിയതായും പൊലീസ് അറിയിച്ചു. പോസ്റ്റ്മാര്‍ട്ടം നടത്താതെയാണ് സുധീര്‍ വര്‍മയുടെ മൃതദേഹം വിട്ടുകൊടുത്തത് എന്നും ആരോപണമുണ്ട്. സുധീര്‍ വര്‍മയെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രി അധികൃതരുടെ മൊഴി എടുത്തിട്ടെന്നും പൊലീസ് അറിയിച്ചു. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.
‘സെക്കന്റ് ഹാന്‍ഡ്’ എന്ന ചിത്രത്തിലൂടെയാണ് സുധീര്‍ വര്‍മയുടെ വരവ്. പിന്നാലെ ‘നീക്കു, നക്കു ഡാഷ് ഡാഷ്’, ‘കുന്ദനപ്പു ബൊമ്മ’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.