വില്ലന്‍ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷക മനസില്‍ ഇടം പിടിച്ച നടനാണ് സുധീര്‍. സിനിമക്ക് പുറമെ സീരിയല്‍ മേഘലയിലും നടന് മികച്ച പ്രകടനം കഴ്ച്ചവെച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടന്റെ കൊച്ചു കൊച്ചു വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ കുറച്ച് വേദനിപ്പിക്കുന്ന കുറിപ്പുമായാണ് നടന് എത്തിയത്. തനിക്ക് അര്‍ബുദ രോഗം ബാധിച്ചുവെന്നും സര്‍ജറി കഴിഞ്ഞ് വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയെന്നുമാണ് താരം അറിയിച്ചത്.
ഫേസ്ബുക്കിലൂടെയാണ് നടന് തന്നെ അര്‍ബുദ രോഗം പിടിപ്പെട്ടതും അതില്‍ തുടര്‍ന്ന് നടത്തിയ ചികിത്സയെക്കുറിച്ചൊക്കെ പറഞ്ഞത്. എന്നാല്‍ ഈ ഘട്ടത്തിലും തന്റെ മനോധൈര്യം വിടാതെ നില്‍ക്കുകയാണ് നടന്. വാര്‍ത്ത അറിഞ്ഞ് നിരവധി പേരാണ് ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ച് വന്നത്. അതേസമയം ഞങ്ങളുടെ പ്രാര്‍ത്ഥന നിങ്ങള്‍ക്കൊപ്പമുണ്ട്, ഒന്നും സംഭവിക്കില്ല, ശക്തനായി തിരിച്ചുവരാനാവുമെന്നുമുള്ള ആശ്വാസം നല്കുന്ന കമന്റുകളും എത്തി.
സുധീറിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ഡ്രാക്കുള സിനിമ മുതൽ body building എന്റെ passion ആണ്… എന്റെ കഠിനാദ്ധ്വാനം കഴിഞ്ഞ 10 വർഷക്കാലമായി പലർക്കും motivation ആകാൻ കഴിഞ്ഞിട്ടുണ്ടന്നാണ് എന്റെ വിശ്വാസം. പക്ഷെ, ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിന്റെ താളം തെറ്റി. തുടരെ കഴിച്ച ഏതോ ആഹാരം CANCER ന്റെ രൂപത്തിൽ nice പണി തന്നു.
ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും ചിരിച്ചു face ചെയ്തിരുന്ന ഞാൻ ആദ്യം ഒന്ന് പതറി. കാരണം, മരിക്കാൻ പേടിയില്ല, മരണം മുന്നിൽ കണ്ടു ജീവിക്കാൻ പണ്ടേ എനിക്ക് പേടിയായിരുന്നു..ദൈവതുല്യനായ Doctor റും ഗുരുതുല്യരായവരും എനിക്ക് ധൈര്യം തന്നു…ജനുവരി 11 ന് surgery കഴിഞ്ഞു, അമൃതയിൽ ആയിരുന്നു..കുടലിന്റെ ഒരുഭാഗം മുറിച്ചുമാറ്റി,…25 ന് stitch എടുത്തു. chemotherapy start ചെയ്തു. മുടികൊഴിഞ്ഞു പോകും ശരീരത്തിന്റെ ഭാരം കുറയും, പേടിപ്പിക്കൽസ് കേട്ടു മടുത്തു
എല്ലാം വിധിക്ക് വിട്ടുകൊടുത്തുകൊണ്ട് എല്ലാം മറന്ന്, ഒത്തിരി പ്രതീക്ഷകളോടെ ഞാൻ ചെയ്യാനിരുന്ന തെലുങ്കിലെ ഒരു വലിയ ചിത്രത്തിന്റെ shoot ൽ ഇന്നലെ join ചെയ്തു. ഒത്തിരി നന്ദി.. വിനീത് തിരുമേനി, Director മനു.
പോട്ടെ പുല്ല് …വരുന്നത് വരുന്നിടത്തുവച്ച് കാണാം …ചിരിച്ചുകൊണ്ട് നേരിടാം.. അല്ല പിന്നെ