പരമ്പര ചെമ്പരത്തിയിലൂടെ പ്രേക്ഷകമനസില്‍ ഇടംപിടിച്ച നടന് സ്റ്റെബിന് ജേക്കബ് വിവാഹിതന് ആയി. കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്ന നടന്റെ വിവാഹം. താരനിരകള്‍ ഒന്നും തന്നെ ഇല്ലാതിരുന്ന വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിനീഷയാണ് സ്റ്റെബിന് ജീവിത സഖിയാക്കിയത്. എന്നാല്‍ വിവാഹത്തെക്കുറിച്ച് താരം നേരത്തെ പറഞ്ഞിരുന്നില്ല. അതേസമയം പ്രണയവിവാഹം ആണെന്ന വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.
ഇന്റീരിയര്‍ ഡിസൈനറായിരുന്ന സ്റ്റൈബിന്‍, സ്വന്തമായി സ്ഥാപനം ഇട്ട് ജോലി നോക്കി വരുമ്പോഴായിരുന്ന സീരിയലിലേയ്ക്ക് ക്ഷണം വരുന്നത്. നീര്‍മാതളം എന്ന പരമ്പരയിലൂടെ പോലീസ് ഓഫീസറുടെ വേഷത്തിലാണ് നടന് മിനിസ്ക്രീനിലെത്തുന്നത്. പിന്നീട് ചെമ്പരത്തിയിലൂടെയും സ്ക്രീനില്‍ എത്തിയതോടെ നടന് ആരാധകരും ആയി തുടങ്ങി. മികച്ച ജനപിന്തുണയോടെ മുന്നേറി കൊണ്ടിരിക്കുകയാണ് ചെമ്പരത്തി. പരമ്പരയിലുള്ള താരങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
നടന് നേരത്തെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റും വൈറലായിരുന്നു. പ്രിയസഖി എന്ന അടിക്കുറിപ്പോടെ അന്ന് പങ്കുവെച്ച ചിത്രത്തില്‍ വിശദ വിവരങ്ങളൊന്നും താരം നല്‍കിയിരുന്നില്ല. എങ്കിലും നടന് വിവാഹത്തിനായി ഒരുങ്ങുകയാണെന്ന് ആരാധകര്‍ അന്ന് തന്നെ മനസിലാക്കിയിരുന്നു. തുടര്‍ന്ന് നിരവധിപേരും ആശംസ അറിയിച്ച് രംഗത്ത് വന്നിരുന്നു. ചിത്രത്തിന് താഴെ ധാരാളം കമന്റും വന്നിരുന്നു.
താരം കൊടുത്ത ഒരു അഭിമുഖത്തിലും പ്രണയത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ‘ എല്ലാവര്ക്കും പ്രണയം ഉണ്ടല്ലോ, പ്രണയം ഇല്ലാത്തവര്‍ ആരാണ് ഉള്ളത,വിവാഹ സങ്കല്പങ്ങള് എന്നൊന്നും പറയാനില്ല. വിവാഹം കഴിക്കണം. സമയം ആകട്ടെ അപ്പോള്‍ എല്ലാം അതിന്റെ വഴിയേ നടക്കും’ എന്നാണ് അന്ന് നടന് പറഞ്ഞത്.