മലയാളത്തിലെ ഉയർന്നുവരുന്ന നടന്മാരിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ഇപ്പോഴിതാ ലൈംഗിക വിദ്യാഭ്യാസത്തെപ്പറ്റി സംസാരിക്കുകയാണ് ഇദ്ദേഹം. നാട്ടിലെ ലൈംഗിക വിദ്യാഭ്യാസത്തിൻ്റെ പോരായ്മകൾ ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
കൃത്യമായ സെക്സ് എജ്യൂക്കേഷൻ ഇല്ലാത്തതാണ് പല പ്രശ്നങ്ങൾക്കും കാരണമെന്ന് ഷൈൻ അഭിപ്രായപ്പെടുന്നു. ആൺ എന്താണ് പെണ്ണ് എന്താണ് എന്ന് കുട്ടികളെ ചെറുപ്പത്തിലെ പഠിപ്പിക്കണം. മാതാപിതാക്കളിൽ നിന്നോ സ്കൂളുകളിൽ നിന്നോ അല്ല സെക്സ് എജുക്കേഷൻ കുട്ടികളിലേക്ക് എത്തുന്നത്. തെറ്റായ രീതിയിലാണ് അവർ അതിനെ പറ്റി അറിയുന്നത്.
സെക്സ് എന്ന വാക്കു പോലും ആളുകൾ പറയാറില്ല. സ്ത്രീകൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം വേണം. അവർക്ക് സ്വാതന്ത്ര്യത്തോടെ ഇറങ്ങി നടക്കാൻ ഉള്ള സാഹചര്യം വേണം. ഇതിനിടയിൽ വിനായകൻ പറഞ്ഞതുപോലെ ഒരു പെൺകുട്ടിയോട് ചോദിക്കുന്നത് ശരിയാണോ എന്നും താരത്തോട് അഭിമുഖത്തിൽ ചോദിച്ചു. അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ തീരുമാനങ്ങളാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. പുരുഷനും സ്ത്രീയും ആയാൽ പരസ്പരം അട്രാക്ഷൻ ഉണ്ടായിരിക്കണം.
നമ്മൾ നല്ല രീതിയിൽ അത് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റുകയാണെങ്കിൽ നല്ലതാണല്ലോ. എന്തായാലും ഷൈൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. താരം അഭിനയിച്ച ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് ഭീഷ്മപർവം. മികച്ച വിജയമാണ് ചിത്രം നേടിയത്.