നിരവധി സീരിയലുകളില്‍ മുഖം കാണിച്ചിട്ടുള്ള നടനാണ് ഡോക്ടര്‍ ഷാജു. ഈ പേര് പറഞ്ഞാല്‍ ചിലപ്പോള്‍ മനസിലായി എന്ന് വരില്ല. എന്നാല്‍ ഈ താരം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഒന്നും അത്ര പെട്ടെന്ന് ആരാധകര്‍ക്ക് മറക്കാന്‍ കഴിയില്ല. അത്രയ്ക്കും ആഴത്തില്‍ തൊട്ടതായിരുന്നു ഈ താരത്തിന്റെ ഓരോ റോളും. ഇന്ന് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയില്‍ രോഹിത് എന്ന കഥാപാത്രത്തിലാണ് ഷാജി എത്തുന്നത്. ഇതില്‍ സുമിത്രയുടെ കാമുകന് കൂടിയാണ് ഷാജു. ഇപ്പോള്‍ പറയാം നേടാം എന്ന ഷോയില്‍ എത്തിയപ്പോള്‍ തന്റെ ജീവിതത്തിലെ പ്രണയത്തെക്കുറിച്ച് ഷാജു പറഞ്ഞു.
ഷാജു തന്റെ അടുത്ത സുഹൃത്തിനെയാണ് വിവാഹം കഴിച്ചത്, ഒരിക്കല്‍ നടനെ റാഗ് ചെയ്യാന്‍ വന്നതായിരുന്നു ഈ പെണ്‍കുട്ടി. ആ കഥയും നടന് പറഞ്ഞു. ലിറ്ററേച്ചര്‍ എം എ കഴിഞ്ഞിട്ടാണ് ബിഡിഎസ് പഠിക്കാനായി പോയത്. സേലത്തെ ഒരു കോളേജിലാണ് ഞാന്‍ ബിഡിഎസ് ചെയ്തത്. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ എംജി കോളേജില്‍ എന്റെ ജൂനിയേഴ്സ് ആയി പഠിച്ചവര്‍ നേരത്തെ അവിടെ പോയിചേര്‍ന്നത് കാരണം അവിടെ അവര്‍ എന്റെ സീനിയേഴ്സ് ആയി.
അന്ന് എനിക്ക് നല്ല കട്ടിയുള്ള മീശ ഉണ്ടായിരുന്നു. റാഗിങ്ങിന്റെ ബേസിക് കാര്യം മീശ എടുപ്പിക്കലാണ് , പിറ്റേദിവസം വരുമ്പോള്‍ എല്ലാവരും എടുത്തു വരണം എന്ന് പറഞ്ഞെങ്കിലും. ഞാനും എന്റെ സുഹൃത്തും എടുത്തിരുന്നില്ല. അപ്പോഴാണ് ഒരു പെണ്‍കുട്ടി വന്ന് എന്താണ് മീശയെടുക്കാന്‍ പ്രയാസം ,ഡിഗ്രി ഒക്കെ കഴിഞ്ഞതിന്റെ ജാഡയാണോ എന്നൊക്കെ പറഞ്ഞു. നാളെ വരുമ്പോള്‍ മീശ കാണരുതെന്നും പറഞ്ഞു.
പിറ്റേ ദിവസം വരുമ്പോള്‍ ആ പെണ്‍കുട്ടി എന്നെ ശ്രദ്ധിച്ചു. പിന്നെ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി. ശേഷം ഞങ്ങള്‍ക്ക് ഒരേ ഡിപ്പാര്‍ട്ട്മെന്റ് പോസ്റ്റിംഗ് കിട്ടി. ആ സമയത്ത് അടുത്ത സുഹൃത്തുക്കള്‍ ആയി മാറി. പിന്നീട് അവള് അവളുടെ നാട്ടിലേക്ക് ഞാന്‍ എന്റെ നാട്ടിലേക്ക് വന്നു. ഇടയ്ക്ക് വിളിക്കാറുണ്ടായിരുന്നു. പിന്നീട് വിവാഹത്തെക്കുറിച്ച് ചിന്തിച്ചപ്പോഴാണ് നല്ല ഒരു സുഹൃത്തിനെ വിവാഹം ചെയ്യുന്നതല്ലേ നല്ലത് എന്നൊക്കെ ചിന്തിച്ചത്, അങ്ങനെ ഞാന്‍ ആളെ പ്രെപ്പോസ് ചെയ്തു. ഞങ്ങള്‍ രണ്ടു മതത്തില്‍ പെട്ടവര്‍ ആയതിനാല്‍ ചില പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടായിരുന്നെങ്കില്‍ പിന്നീട് അതൊക്കെ മാറി നടന് പറഞ്ഞു.