മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സ്വാന്തനം. യൂത്ത് അടക്കം ഏറ്റെടുത്ത പരമ്പരയാണ് ഇത്. ഇതിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവര്‍ തന്നെയാണ്. ഇതിലെ ശിവന് എന്ന കഥാപാത്രത്തിന് ആരാധകര്‍ ഏറെയാണ് . നടന് സജിന്‍ ആണ് ഈ റോള്‍ ചെയ്യുന്നത്.
ഇപ്പോഴിതാ മികച്ച നടനുള്ള പുരസ്ക്കാരത്തിന് അര്‍ഹനായിരിക്കുകയാണ് ശിവന് എന്ന സജിന്‍.
പതിനാറാമത് മിന്നലെ അവാര്‍ഡിനാണ് സജിന്‍ അര്‍ഹനായിരിക്കുന്നത്. സജിനൊപ്പം ഷഫ്നയും പുരസ്ക്കാരം ഏറ്റുവാങ്ങാന്‍ എത്തിയിരുന്നു. മികച്ച നടനായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ സജിനേക്കാള് സന്തോഷത്തിലായിരുന്നു ഷഫ്ന. ഇതിന്റെ ഫോട്ടോയും വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
സജിന്‍ തന്റെ അവാര്‍ഡ് പങ്കിടുന്നത് ഷഫ്നയ്ക്കും തന്റെ സീരിയല്‍ ടീമിനുമൊപ്പമാണ്. തനിക്ക് ആദ്യമായി ഒരു അവസരം തന്ന രഞ്ജിത്തിനും ചിപ്പിക്കുമാണ് സജിന്‍ ആദ്യം നന്ദി അറിയിച്ചത്. പിന്നെ തന്റെ ജീവിത പങ്കാളി ഷഫ്നയ്ക്കും.
അതേസമയം ടെലിവിഷന്‍ സീരിയല്‍ രംഗത്തുള്ളവര്‍ക്കായി ഒരുക്കിയ മണപ്പുറം മിന്നലേ അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്ക്കാരം ഏറ്റുവാങ്ങിയത് റബേക്ക സന്തോഷ് ആണ്. സൂര്യ ടിവിയിലെ കളിവീട് എന്ന പരമ്പരയിലൂടെയാണ് മികച്ച നടിക്കുള്ള പുരസ്ക്കാരം നടി റബേക്കയെ തേടിയെത്തിയത്.