Social Media

വലിയ അര്‍ഥമുള്ള ഒരു പേരാണ് കുഞ്ഞിന് നല്‍കിയത്; ഒടുവില്‍ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തി നടന്‍ മണികണ്ഠന്‍

സിനിമയില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷക മനസില്‍ സ്ഥാനം പിടിച്ച നടനാണ് മണികണ്ഠന്‍. നാടകത്തിലൂടെയാണ് താരം സിനിമയിലേക്ക് വന്നത്. തന്റെ ആദ്യ വരവിലൂടെ തന്നെ ശ്രദ്ധിക്കപ്പെടുന്ന നടനാവാന്‍ മണികണ്ഠന് കഴിഞ്ഞു. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ നടന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടന്റെ വിവാഹം കഴിഞ്ഞ വര്‍ഷം ആയിരുന്നു. വലിയ ആഘോഷങ്ങളൊന്നും ഇല്ലാതെയാണ് നടന്റെ വിവാഹം നടന്നത്.

- Advertisement -

 

കൊറോണയും ലോക്‌ഡൌണും വിലങ്ങു തടിയായിരുന്നതിനാല്‍ ആണ് വിവാഹം ചുരുക്കിയത്. ആദ്യം ആഘോഷത്തോടെ നടത്താന്‍ ഇരുന്ന വിവാഹം പിന്നീട് ചുരുക്കുകയായിരുന്നു. വിവാഹ ശേഷമുള്ള വിശേഷമെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. തനിക്ക് കുഞ്ഞു ജനിച്ച വിവരവും മണികണ്ഠന്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്. ഇപ്പോള്‍ കുഞ്ഞിന് പേര് നല്‍കിയതിനെക്കുറിച്ചും , കുഞ്ഞിന്റെ പേരിന്റെ അര്‍ത്ഥം പറഞ്ഞുമാണ് മണികണ്ഠന്‍ പ്രേക്ഷകരിലേക്ക് എത്തിയത്.

ഇന്ന് ഞങ്ങളുടെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഞങ്ങളുടെ മകന് ഈ വിശാലമായ ലോകത്തിന് കൈ കൊടുത്ത് പേരു ചൊല്ലി പരിചയപ്പെടാന്‍ അവന് ഞങ്ങള്‍ ഒരു പേരിട്ടു. ചെറിയ പേരാണങ്കിലും വലിയ അര്‍ഥമുള്ള ഒരു പേര്.’ ഇസൈ’ ഇസൈ മണികണ്ഠന്‍’, എന്ന് കുറിച്ചുകൊണ്ടാണ് സന്തോഷം നടന്‍ പങ്ക് വച്ചത്. മാര്‍ച്ച് പത്തൊന്‍പതിനാണ് അഞ്ജലി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അന്ന് മുതല്‍ മകന്റെ പേരെന്താണ് എന്ന് ചോദിച്ചുകൊണ്ട് ആരാധകര്‍ എത്തിയിരുന്നു. ഇതിനുള്ള മറുപടി ആയാണ് നടന്‍ പുതിയ സന്തോഷവാര്‍ത്ത പുറത്തുവിട്ടത്.

ഇപ്പോള്‍ അച്ഛനായ സന്തോഷത്തിലാണ് നടന്‍. കുഞ്ഞിന്റെ കുഞ്ഞു വിശേഷം പോലും നടന്‍ ആരാധകരെ അറിയിക്കാറുണ്ട്. അതേസമയം മലയാളത്തിന് പുറമെ തമിഴിലും അഭിനയിക്കാന്‍ മണികണ്ഠന് അവസരം ലഭിച്ചിരുന്നു. തമിഴ് ചിത്രം പേട്ടയിലാണ് താരം പിന്നീട് അഭിനയിച്ചത്. ഇതിലെ നടന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇനിയും മണികണ്ഠന്റെതായ നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

Anusha

Recent Posts

എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അയാള്‍ വിവാഹിതൻ ആണെന്ന് അറിയുന്നത്.ആ സംഭവ ശേഷം നാട്ടിലെ ഓട്ടോയില്‍ കയറിയിട്ടില്ല

  മലയാളികൾക്ക് സുപരിചിതയായ മേക്കപ്പ് ആർട്ടിസ്റ്റാണ് സീമ വിനീത്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോഴിതാ സീമയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍…

2 hours ago

നൊമ്പരമായി ഒരു നാട്.അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എപ്ലസ്

അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എ പ്ളസ്.കോഴിക്കോട് പയ്യോളി സ്വദേശിനിയായ ഗോപികയാണ് (15) പത്താം…

5 hours ago

ഇത്രയും പാവമായിരുന്നോ?കുടുംബവിളക്കിലെ സരസ്വതിയമ്മയെ കണ്ട് ഞെട്ടി ആരാധകർ

കുടുംബവിളക്കില്‍ സരസ്വതി എന്ന കഥാപാത്രമായി എത്തുന്ന ദേവി മേനോന്‍ മലയാളികൾക്ക് സുപരിചിതമായ താരമാണ്.സീരിയലില്‍ ഏഷണിക്കാരിയും കുശുമ്പത്തിയുമായ അമ്മായിയമ്മയാണെങ്കിലും, ജീവിതത്തില്‍ അടിച്ചുപൊളികള്‍…

5 hours ago

ആർക്കും നോവിക്കാൻ കഴിയുന്നൊരു പാവം പെൺകുട്ടിയാണ് ജാസ്മിന്‍.റസ്മിന്‍ ജാസ്മിനെ അടിച്ചതല്ല, കഴുത്തിന് കുത്തിപ്പിടിച്ചു,ഒടുവിൽ തുറന്ന് പറഞ്ഞു

ബിഗ്ബോസ് വീട്ടിൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് റെസ്മിനും ജാസ്മിനും തമ്മിലുള്ള അടിയാണ്.ജാസ്മിനോട് പ്രകോപിതയായ റസ്മിന്‍ ജാസ്മിനെ ശാരീരികമായി നേരിടുകയായിരുന്നു. ബിഗ്…

6 hours ago

ഗബ്രിയുടെ ഓർമ്മയ്ക്കായി ജാസ്മിൻ സൂക്ഷിച്ച് വെച്ച എന്തോ ഒരു വസ്തും സാബു മോൻ എടുത്തു.സാബുവിനോട് കെ‍ഞ്ചിയിട്ടും കാര്യമുണ്ടായില്ല; ​ഗബ്രിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ജാസ്മിൻ

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസിൽ നടക്കുന്നത്.ജാസ്മിനെയാണ് സാബു ലക്ഷ്യ മിട്ടിരിക്കുന്നത്. ​ബി​ഗ് ബോസ് വീട്ടിൽ ജാസ്മിന് അടുപ്പം ഉണ്ടായിരുന്നത് ​ഗബ്രിയോട്…

7 hours ago

ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി അൺഫോളോ ചെയ്തു.നടന്നതിനെ കുറിച്ച് ഗബ്രി തുറന്ന് പറയുന്നു.

ബിഗ്ബോസ് സീസൺ 6ൽ പ്രേക്ഷക പ്രീതി നേടിയ രണ്ടു പേരായിരുന്നു ഗബ്രിയും ജാസ്മിനും.ഗബ്രി പുറത്തിറങ്ങിയ പിന്നാലെ ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി…

8 hours ago