സിനിമയോടുള്ള തന്റെ പ്രാന്തിനെക്കുറിച്ച് നടന് മമ്മൂട്ടി പലപ്പോഴും പറഞ്ഞിട്ടുണ്ട്. എത്ര അഭിനയിച്ചിട്ടും മതി വരുന്നില്ല മമ്മൂക്കക്ക്. ഇപ്പോഴിതാ താരത്തിന്റെ മറ്റൊരു സിനിമ കൂടി അണിയറയില്‍ ഒരുങ്ങുകയാണ്. നവാഗത സംവിധായകന് റോബി വര്‍ഗീസ് രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ ടൈറ്റില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അത് കണ്ണൂര്‍ സ്ക്വാഡ് എന്നാണ് മമ്മൂട്ടി അഭിമുഖത്തില്‍ പറഞ്ഞത്. പൂനയിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.
ഇപ്പോഴിതാ താരത്തിന്റെ ലൊക്കേഷന്‍ സ്റ്റീല്‍ പുറത്തുവന്നിരിക്കുകയാണ്. ഒരു വശത്തേക്ക് മൂടി ചീകിയ ഹെയര്‍ സ്റ്റൈല്‍ ആയിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തിയത്. ഫോട്ടോ കണ്ട് മമ്മൂട്ടി ഒന്നുകൂടി ചെറുപ്പം ആയി എന്നാണ് ആരാധകര്‍ പറയുന്നത് .
നേരത്തെ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍ പങ്കുവച്ച ഒരു ലൊക്കേഷന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. പൂനെ കൂടാതെ പാലാ, കൊച്ചി, കണ്ണൂര്‍, വയനാട്, അതിരപ്പിള്ളി, മുംബൈ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍.