ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ് സിനിമാ താരങ്ങളുടെ വിശേഷം അറിയാനും ഇവരുടെ കുട്ടിക്കാല ചിത്രങ്ങള്‍ കാണാനുമെല്ലാം. ചില താരങ്ങള്‍ ജീവിത കഥ പങ്കുവെയ്ക്കുന്നതിനൊപ്പം കുഞ്ഞു നാളിലെ ചിത്രവും ആരാധകര്‍ക്കായി ഷേയര് ചെയാറുണ്ട്. ഇപ്പോള്‍ ഒരു താര പുത്രിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. കുഞ്ഞുനാളിലെ ചിത്രമാണ് ഇത്. ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും, നടന് ദിലീപും ഉണ്ട്.
ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ ഒറ്റ നോട്ടത്തില്‍ തന്നെ ഇതിലുള്ള കുഞ്ഞു താരം മീനാക്ഷി ദിലീപാണെന്ന് ആരാധകര്‍ തിരിച്ചറിയുകയായിരുന്നു. മിക്ക ആളുകളും ഇത് മീനുക്കുട്ടിയാണെന്ന കമന്റിടുകയും ചെയ്തു. ചിത്രത്തിന്റെ ബേക്കിലായി നില്ക്കുന്ന ദിലീപിനെയും ആരാധകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മീനാക്ഷിയെ മമ്മൂട്ടി ചേര്‍ത്ത് പിടിച്ച് നിര്‍ത്തിയത് ചിത്രത്തില്‍ കാണാം. താരുപുത്രിയുടെ ചിത്രം ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
സിനിമയില്‍ അഭിനയിച്ചില്ലെങ്കിലും മീനാക്ഷി ദിലീപിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. ഈ അടുത്തായി മീനാക്ഷിയുടെ കിടിലന്‍ ഡാന്‍സും ആരാധകര്‍ കണ്ടിരുന്നു. നാദിര്‍ഷായുടെ മകളുടെ വിവാഹത്തിനാണ് മീനാക്ഷിയും സംഘവും നൃത്തവുമായി വേദിയിലെത്തിയത്. താരത്തിന്റെ കൂടെ നടി നമിതാ പ്രമോദും ഉണ്ടായിരുന്നു. മീനാക്ഷിയുടെ അടുത്ത സുഹൃത്തും കൂടിയാണ് നമിത. ഇവര്‍ക്ക് ഒരു ഗേങ്ങ് തന്നെയുണ്ട്.
ആയിഷയുടെ വിവാഹത്തിന്റെ ചിത്രങ്ങളിലെല്ലാം തിളങ്ങിയിരുന്നത് മീനാക്ഷി ദിലീപ് തന്നെയായിരുന്നു. വിവാഹത്തിന്റെ എല്ലാ ചടങ്ങിനും മീനാക്ഷി സജീവമായി പങ്കെടുത്തിരുന്നു. താരത്തിന്റെ വിവാഹവേളയിലെ കളര്‍ഫുള്‍ ചിത്രങ്ങളെല്ലാം ആരാധകര്‍ ശ്രദ്ധിച്ചിരുന്നു. ചുവന്ന സാരിയിലും മഞ്ഞ വസ്ത്രത്തിലെല്ലാം അതിസുന്ദരിയായിട്ടാണ് മീനാക്ഷി എത്തിയത്.
നാദിര്‍ഷായുടെ മകളുടെ വിവാഹത്തിന്റെ ചടങ്ങുകളിലെല്ലാം ദിലീപും കാവ്യയും ഒപ്പം തന്നെ ഉണ്ടായിരുന്നു. നാദിര്‍ഷായുടെ അടുത്ത സുഹൃത്തും കൂടിയാണ് ദിലീപ്. ഇവരുടെ സൗഹൃദം സിനിമാ ലോകത്ത് എല്ലാവര്ക്കും നന്നായി അറിയാവുന്നതാണ്. ഇവര്‍ ഒന്നിച്ചുള്ള സിനിമയും അണിയറയില്‍ ഒരുങ്ങിയിരുന്നു.