ജര്‍മ്മന്‍ ആഢംബര വാഹന നിര്‍മാതാക്കളായ ഔഡിയുടെ ഇലക്ട്രിക് എസ്യുവി സ്വന്തമാക്കി തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു. ഏകദേശം 1.18 കോടിയാണ് കാറിന്റെ വില. പുതിയ വാഹനം വാങ്ങിയ വിവരം മഹേഷ് ബാബു തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ഇട്രോണിനൊപ്പം നില്ക്കുന്ന ചിത്രവും മഹേഷ്ബാബു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
ഇ-ട്രോണ്‍ 50, ഇ-ട്രോണ്‍ 55, ഇ-ട്രോണ്‍ 55 സ്പോര്‍ട്സ്ബാക്ക് എന്നീ മൂന്ന് പതിപ്പുകളായാണ് ഔഡിയുടെ ഇലക്ട്രിക് എസ്യുവി. വിപണിയില്‍ എത്തിയിരിക്കുന്നത്. 95 സണവ ബാറ്ററി പാക്കിനൊപ്പം രണ്ട് ആക്സിലുകളിലും നല്‍കിയിട്ടുള്ള ഇരട്ട മോട്ടോറുമാണ് വാഹനത്തിന് കരുത്തേകുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 484 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനും സാധിക്കും. 5.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിനാകും.
മഹേഷ് ബാബുവിന് കൈമാറിയ കാറിന് നീല നിറത്തിലുള്ള ഫിനിഷാണുള്ളത്. ഇലക്ട്രിക് എസ്യുവിയും സാങ്കേതിക വിദ്യകളാല്‍ സമ്പന്നമാണ്. സോഫ്റ്റ്-ടച്ച് ഡോര്‍ ക്ലോസിംഗ്, 360-ഡിഗ്രി പാര്‍ക്കിംഗ് ക്യാമറ, ഡൈനാമിക് ലൈറ്റ് സ്റ്റേജിംഗോടുകൂടിയ ഡിജിറ്റല്‍ മാട്രിക്സ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഹെഡ്-അപ്പ് ഡിസ്പ്ലേ തുടങ്ങിയ നൂതന സവിശേഷതകളോടെയാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്.