മലയാളിയുടെ പ്രിയ സംവിധായകനിൽ നിന്നും മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടനായി മാറിക്കൊണ്ടിരിക്കുകയാണ് ജോണി ആൻറണി. ഇപ്പോൾ ഇതാ തൻറെ വിവാഹത്തെക്കുറിച്ച് മറ്റും തുറന്നു പറയുകയാണ് ഇദ്ദേഹം. പണ്ടുകാലത്ത് സിനിമക്കാരന് പെണ്ണ് കിട്ടാൻ വലിയ ബുദ്ധിമുട്ടായിരുന്നു എന്ന് ഇദ്ദേഹം പറയുന്നു. താൻ പെണ്ണുകാണാൻ പോയതിൽ പത്തൊമ്പതാമത്തെ ആളാണ് ഷൈനി. അക്കാലത്ത് വലിയ സമ്പന്ന കുടുംബം ഒന്നുമല്ല.
താനും അമ്മച്ചിയും മാത്രമാണ് ഉണ്ടായിരുന്നത്. ഞാൻ സിനിമയ്ക്ക് പോവും വരും പിന്നെ കമ്പനി കൂടും. ആ ചെറിയ പ്രായത്തിലുള്ള ചില ഉഴപ്പൊക്കെ ഉണ്ട്. താൻ നല്ലവനാണ് എന്ന് തനിക്കും അമ്മച്ചിക്കും അറിയാം. പക്ഷേ നാട്ടുകാർക്ക് അത് അറിയില്ലല്ലോ. അന്നത്തെ കാലത്ത് ചില പറ്റിക്കൽ ഒക്കെ പറ്റിക്കും.
ചില നല്ല സുന്ദരി പെൺകുട്ടികളുടെ ഫോട്ടോ കൊണ്ടുവന്ന് കാണിക്കും. എന്നിട്ട് ഞായറാഴ്ച പെണ്ണ് കാണാൻ പോകാം എന്ന് പറഞ്ഞ് 200രൂപ വാങ്ങി പോകും. അതുകഴിഞ്ഞ് രണ്ടുദിവസം കഴിയുമ്പോൾ പെണ്ണിൻറെ കല്യാണം കഴിഞ്ഞു എന്നൊക്കെ പറഞ്ഞു വരും. അങ്ങനെ കുറെ പറ്റിക്കപ്പെട്ടിട്ടുണ്ട്.
പക്ഷേ അതൊക്കെ ഒരു രസമായിട്ടാണ് കണ്ടത്. ഒരു ദിവസം മൂന്നു പെൺകുട്ടികളെ വരെ പോയി കണ്ടിട്ടുണ്ട്. ഒരു ക്രിസ്മസ് ദിനത്തിലാണ് ഷൈനിയെ പെണ്ണ് കാണാൻ പോകുന്നത്. തനിക്ക് ഇഷ്ടപ്പെട്ടു. അവരുടെ ഭാഗത്തുനിന്ന് നേരത്തെ പച്ചക്കൊടി ഉണ്ടായിരുന്നു എന്ന് അദ്ദേഹം പറയുന്നു.