മലയാള സിനിമാ ആസ്വാദകര്‍ ഒരു പോലെ കാത്തിരുന്ന ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് തിരുവോണ ദിനത്തിലാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. വിനയന് സംവിധാനം ചെയ്ത സിനിമയില്‍ സിജു വില്‍സനാണ് നായകന്. നല്ല പ്രതികരണം ആണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ വിനയന് ആശംസ അറിയിച്ച് കൊണ്ട് നടന് ഹരീഷ് പേരടി പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
‘ഏത് സംഘബലത്തിന്റെ പേരിലും ആര് വളഞ്ഞിട്ട് ആക്രമിച്ചാലും..അവസാന വിജയം സത്യം പറയുന്നവന്റെയും ആത്മവിശ്വാസമുള്ളവന്റെതും ആയിരിക്കും…വിനയന് സാര്‍ ആശംസകള്‍’, എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം നവോത്ഥാന നായകന് ആറാട്ടുപുഴ വേലായുധ പണിക്കര്‍ നടത്തിയ നവോത്ഥാന പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തിന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. കയാദു ലോഹര്‍ ആണ് പത്തൊമ്പതാം നൂറ്റാണ്ടില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. നങ്ങേലിയായാണ് കയാദു സ്ക്രീനില്‍ എത്തിയത്. വന്‍ താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മ്മിച്ച ഈ ചിത്രം പ്രശസ്ത സംവിധായകനായ വിനയനാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യ്തത്. സിനിമയുടെതായി പുറത്തുവനന് ടീസറും , പോസ്റ്ററുമെല്ലാം ശ്രദ്ധ നേടിയിരുന്നു.