മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഹരീഷ് പേരടി. ഇപ്പോഴിതാ തന്റെ പുതിയ സിനിമയുടെ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇദ്ദേഹം. ഓളവും തീരവും എന്ന ചിത്രം വർഷങ്ങൾക്കിപ്പുറം പ്രിയൻ സാർ പുനർനിർമിക്കുകയാണ് എന്ന് ഹരീഷ് പേരടി പറയുന്നു. എംടി സാറിന്റെയും പി എൻ മേനോൻ സാറിന്റെയും ചിത്രമാണ് ഇത്. ജോസ് പ്രകാശ് ചിത്രത്തിൽ ചെയ്ത വേഷത്തിൽ താൻ എത്തുന്നു എന്നും ഹരീഷ് പേരടി കുറിപ്പിലൂടെ അറിയിച്ചു.
ജോസ് പ്രകാശ് സാർ ചെയ്ത കുഞ്ഞാലി എന്ന പ്രതിനായക കഥാപാത്രത്തിന് തൻറെ മനസ്സിൽ ഹരീഷിൻ്റെ മുഖം ആണ് എന്ന് പ്രിയൻ സാർ വിളിച്ചു പറഞ്ഞ രാത്രി ഞാൻ ഉറങ്ങിയില്ല. ഇത്തരം ബഹുമതികൾ ലഭിക്കുമ്പോൾ എങ്ങനെയാണ് ഉറങ്ങുക. ആ വേഷം അവതരിപ്പിക്കുന്നതിനു മുൻപ് കഥാപാത്രത്തിന്റെ മനസ്സിലേക്ക് കുടിയേറാൻ ചില ആത്മീയ സഞ്ചാരങ്ങൾ കൂടി ആവശ്യമുണ്ട് എന്ന് ഇദ്ദേഹം പറയുന്നു.
ഇത് മനസ്സിലാക്കിക്കൊണ്ട് ജോസ് പ്രകാശിൻ്റെ കല്ലറയ്ക്കു മുന്നിലും ഹരീഷ് പേരടി എത്തി. ഇതിൻറെ ചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ താരം പങ്കുവെച്ചു. ജോസ് പ്രകാശിന്റെ മകൻ രാജനെ കൂട്ടിയാണ് ഇദ്ദേഹം അവിടെ സന്ദർശിച്ചത്. കല്ലറ സന്ദർശിച്ച് പുഷ്പങ്ങൾ അർപ്പിച്ച അനുവാദവും, അനുഗ്രഹവും വാങ്ങിയശേഷം എംടി സാറിനെ കാണാൻ പോയ വിശേഷവും അദ്ദേഹം പങ്കുവെച്ചു. അധികം സംസാരിക്കാത്ത അദ്ദേഹം തന്നോട് പതിവിൽക്കവിഞ്ഞ സംസാരിച്ചു എന്ന് ഹരീഷ് പറയുന്നു.
വിവരിക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു അത് എന്നും താരം കൂട്ടിച്ചേർത്തു. ഒരു നാടകക്കാരൻ ഇതിലും വലിയ അനുഗ്രഹം കിട്ടാനില്ല എന്നും അദ്ദേഹം പറയുന്നു. എന്തായാലും നിരവധി പേർ ഹരീഷിന് ആശംസകൾ നേർന്നുകൊണ്ട് എത്തുന്നുണ്ട്.