നടന് ധ്രുവന് വിവാഹിതനായി, അഞ്ജലിയാണ് വധു. പാലക്കാട് വെച്ചായിരുന്നു വിവാഹം. ചടങ്ങില്‍ ഇരുവീട്ടുകാരുടെയും അടുത്ത ബന്ധുക്കള്‍ പങ്കെടുത്തു. വിവാഹ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ എത്തി കഴിഞ്ഞു. ക്വീന്‍ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ധ്രുവന് .
ലിസമ്മയുടെ വീട് എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് ധ്രുവ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ കഥാപാത്രം ലഭിക്കാന്‍ വേണ്ടി നല്ലതുപോലെ ശ്രമിച്ചു. ക്വീന്‍ എന്ന ചിത്രമാണ് നടന്റെ കരിയര്‍ മാറ്റിമറിച്ചത്. ,പിന്നാലെ നിരവധി സിനിമയില്‍ അവസരം ലഭിച്ചു.
വലിമൈ, ആറാട്ട് എന്നീ ചിത്രങ്ങളിലും ധ്രുവ് വേഷമിട്ടിരുന്നു. നാന്‍സി റാണി, ജനഗണമന എന്നിവയാണ് താരത്തിന്റെ പുതിയ പ്രോജക്ടുകള്‍. സിനിമയ്ക്ക് പിന്നാലെ 10 വര്‍ഷമായിരുന്നു നടന്നതെന്ന് മുമ്പൊരിക്കല്‍ ധ്രുവ് പറഞ്ഞിരുന്നു.
താന്‍ സിനിമയില്‍ എത്തിയതിനെ കുറിച്ചെല്ലാം താരം തുറന്ന് പറഞ്ഞിരുന്നു. സിനിമ ആഗ്രഹം ഉപേക്ഷിച്ച് വിദേശത്ത് പോകന്‍ തയ്യാറെടുക്കുമ്പോഴായിരുന്നു ധ്രുവനെ തേടി ക്വീന്‍ എത്തുന്നത്. തുടക്കത്തില്‍ നിരാശ മാത്രമായിരുന്നു ഫലം. അവസാനത്തേത് എന്ന നിലയിലായിരുന്നു ക്വീന്റെ ഓഡീഷന് പോയത്. ഒടുവില്‍ അതിലേക്ക് സെലക്ട് ചെയ്യ്തു. പിന്നാലെ നിരവധി അവസരം ലഭിച്ചു .