മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ആനന്ദ് നാരായണന്. കുടുംബ വിളക്കില്‍ സുമിത്ര എന്ന കഥാപാത്രത്തിന്റെ മകനായിട്ടായിരുന്നു ആനന്ദിന്റെ വരവ്. എന്നാല്‍ താരത്തെ പ്രേക്ഷകരിലേക്ക് കൂടുതല്‍ അടുപ്പിച്ചത് തന്റെ യൂട്യൂബ് ചാനല്‍ തന്നെയാണ്. തുടക്കത്തില്‍ കുടുംബവിശേഷങ്ങള്‍ പങ്കുവെച്ചായിരുന്നു ആനന്ദ് എത്തിയത്. പിന്നീട് ഇതിലൂടെ സെലിബ്രിറ്റികളും ആയുള്ള അഭിമുഖങ്ങള്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങി. അതുകൊണ്ടുതന്നെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആനന്ദിന്റെ യൂട്യൂബ് ചാനല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു . ഇന്ന് താരം പങ്കുവയ്ക്കുന്ന വീഡിയോയ്ക്ക് എല്ലാം കാഴ്ചക്കാര്‍ ഏറെയാണ്. നിമിഷനേരം കൊണ്ടാണ് ഈ വീഡിയോ വൈറല്‍ ആവാര്.
ഇടയ്ക്ക് തന്റെ കുടുംബവിശേഷം പങ്കുവെച്ചും ആനന്ദ് എത്താറുണ്ട്. ഭാര്യ മിനിയെക്കുറിച്ചും, മക്കളെക്കുറിച്ചെല്ലാം നടന് സംസാരിക്കാറുണ്ട്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കുമുമ്പ് ഭാര്യയ്ക്ക് കൊടുത്ത വാക്ക് പാലിച്ചിരിക്കുകയാണ് ആനന്ദ്. സംഭവം മറ്റൊന്നുമല്ല, പ്രേമിച്ചു നടന്നിരുന്ന സമയത്ത് ഒരു ചെറിയ ഫോണ്‍ ആനന്ദ് മിനിക്കി വാങ്ങി കൊടുത്തിരുന്നു. അതില്‍ കോള്‍ ചെയ്യാന്‍ മാത്രമേ പറ്റുമായിരുന്നു. തന്റെ കയ്യില്‍ കാശ് വരുമ്പോള്‍ നല്ലൊരു ഫോണ്‍ വാങ്ങിച്ചു തരും എന്ന് അന്ന് ആനന്ദ് മിനിക്ക് വാക്ക് കൊടുക്കുകയായിരുന്നു. ഇപ്പോള്‍ ഇതാ ആ വാക്ക് പാലിച്ചിരിക്കുകയാണ് നടന്.
സാംസങ് ഗാലക്സി ഇന്ത്യയില്‍ ഇറക്കിയിരിയ്ക്കുന്ന ഏറ്റവും ലേറ്റസ്റ്റും ഏറ്റവും വില കൂടിയതുമായ ഫോണ്‍ ആണ് മിനിക്ക് ആനന്ദ് സമ്മാനമായി നല്‍കിയത്. സാംസങ് ഗാലക്സി എസ് 22 അള്‍ട്ര മോഡല്‍ ഫോണിന് ഒരുലക്ഷത്തി പതിനായിരം രൂപയാണ് വില. ആ വിലയ്ക്ക് ഉള്ള ഗുണങ്ങളും ഫോണിന് ഉണ്ട് എന്ന് ആനന്ദ് നാരായണന് പറയുന്നു.
യൂട്യൂബ് വരുമാനത്തില്‍ നിന്നുമാണ് ഈ സമ്മാനം ഭാര്യയ്ക്ക് നല്‍കിയത് എന്ന് ആനന്ദ് പ്രത്യേകം പറയുന്നുണ്ട്. കുടുംബത്തിനൊപ്പമാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത് എങ്കിലും ഫാമിലി റിലേറ്റഡ് കണ്ടന്റുകള്‍ ഇടയ്ക്കിടെ മാത്രമേ നടന് പങ്കുവയ്ക്കാറുള്ളൂ.