മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. നിവിൻ പോളി ആണ് ചിത്രത്തിൽ നായകനായി എത്തിയത്. ഒരു സബ് ഇൻസ്പെക്ടറുടെ റോളിലാണ് താരം സിനിമയിലുള്ളത്. ബിജു എന്നത് നിവിൻ പോളി അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തിൻ്റേ പേരാണ്. വളരെ ഗൗരവമുള്ള ഒരു വിഷയം ഹാസ്യാത്മകമായി അവതരിപ്പിക്കുവാൻ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്.നിവിൻ്റേ കരിയറിലെ തന്നെ പ്രധാനപ്പെട്ട ഒരു ചിത്രമാണ് ഇത് എന്ന് പറയാം.
നിവിന് പുറമേ അനു ഇമ്മാനുവൽ, ബാലചന്ദ്രൻ ചുള്ളിക്കാട്, ജോജു ജോർജ് തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിൽ ഉണ്ട്. പ്രശസ്ത സിനിമാതാരം പിജെ ഡെൻസനും ചിത്രത്തിൽ ഒരു ചെറിയ കഥാപാത്രം ചെയ്തിരുന്നു. ചെറിയ കഥാപാത്രമാണെങ്കിലും പ്രാധാന്യമേറിയ ഒന്നു തന്നെയായിരുന്നു ഇത്. ഇപ്പോഴിതാ മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്. ഇദ്ദേഹം പോലീസ് പിടിയിൽ ആയിരിക്കുകയാണ്.
എറണാകുളത്തെ കടമക്കുടിയിലാണ് ഇദ്ദേഹം താമസിക്കുന്നത്. അതിമാരകമായ മയക്കുമരുന്ന് കൈവശം വച്ചതിനേ തുടർന്നാണ് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്. വൈത്തിരിയിലെ ഒരു ഹോംസ്റ്റേയിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ എൽ എസ് ഡി സ്റ്റാമ്പുകൾ ഇയാളുടെ കൈവശം നിന്നും പോലീസ് പിടിച്ചെടുത്തു. മയക്കുമരുന്ന് രാസവസ്തുവാണ് ഇത്. രഹസ്യവിവരത്തെ തുടർന്നാണ് ഇവിടം പോലീസ് റെയ്ഡ് ചെയ്തത്.
വൈത്തിരി എസ് ഐ ഇ രാംകുമാറും സംഘവും, ഒപ്പം ഒപ്പം ലഹരിവിരുദ്ധ സേനാംഗങ്ങളും ഉണ്ടായിരുന്നു. ലാർ കുട്ടിക്ക് സെൽ ഡിവൈഎസ്പി രജി കുമാറിൻറെ നേതൃത്വത്തിൽ ആണ് തിരച്ചിൽ നടന്നത്. ഇയാളുടെ പക്കൽ നിന്നും .1 4 0 ഗ്രാം എൽഎസ്ഡീ സ്റ്റാമ്പുകൾ കണ്ടെടുത്തു. എൻ ഡി പി എസ് വകുപ്പ് പ്രകാരമാണ് കേസ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.