ആക്ഷന്‍ ഹീറോ ബിജു എന്ന ഒറ്റ ചിത്രം വഴി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് മേരി. പോലീസിനെ ഭയമുള്ള രണ്ട് സ്ത്രീകള്‍ സ്റ്റേഷനില്‍ പരാതി പറയാന്‍ എത്തുന്ന സീന്‍ സിനിമ കണ്ടവരാരും മറക്കില്ല.
അതില്‍ പരാതിക്കാരിയുടെ കൂടെ വരുന്ന സുഹൃത്തിന്റെ കഥാപാത്രത്തെയായിരുന്നു മേരി അഭിനയിച്ചത്. സിനിമയിലെ ഈ സീന്‍ വളരെ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ നിരവധി സിനിമകളില്‍ മേരി വേഷമിട്ടിരുന്നു.
സിനിമയില്‍ സജീവമായിരുന്നു താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് മലയാളികളുടെ കണ്ണ് നിറയുകയാണ്. സിനിമ ഇല്ലാതായതോടെ ജീവിത മാര്‍ഗത്തിനായി മേരി ലോട്ടറി വില്‍പ്പനയ്ക്ക് ഇറങ്ങിയിരിക്കുകയാണ്.
കൊവിഡ് വന്നതോടെ അവസരങ്ങള്‍ ഇല്ലാതായി. മറ്റ് വഴികള്‍ ഇല്ലാതായതോടെയാണ് ലോട്ടറിയുമായി മേരി തെരുവിലേക്ക് ഇറങ്ങുകയായിരുന്നു. ചേര്‍ത്തല അരൂര്‍ ദേശീയപാതയ്ക്ക് സമീപമാണ് മേരി ലോട്ടറി വില്‍ക്കുന്നത്.
ആലപ്പുഴ എഴുപുന്ന ചാണിയില്‍ ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന മേരി രാവിലെ 6.30ന് വീട്ടില്‍ നിന്നിറങ്ങും. ഉച്ചവരെ ദേശീയപാതയോരത്തെ പൊരിവെയിലത്ത് ലോട്ടറി വില്‍ക്കും. 300 രൂപ വരെയേ കിട്ടൂ എന്നാണ് മേരി ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞത്.
തൊഴിലുറപ്പ് ജോലിയ്ക്ക് പോയിരുന്ന സമയത്താണ് ആക്ഷന്‍ ഹീറോ ബിജുവില്‍ അഭിനയിക്കാന്‍ മേരിക്ക് അവസരം ലഭിക്കുന്നത്. ആക്ഷകന്‍ ഹീറോ ബിജു കഴിഞ്ഞതോടെ 35 സീനിമകളില് വേഷമിട്ടു. കണ്ണന് ദേവന്, ഏഷ്യന്‍ പെയിന്റ് എന്നിങ്ങനെയുള്ള പരസ്യങ്ങളും ചെയ്തിട്ടുണ്ട്.
മകളെ വിവാഹം കഴിച്ചയച്ചു. ഒപ്പമുള്ള മകന് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടെന്നും മേരി പറയുന്നു. ലോട്ടറി വില്‍പ്പന മോശം ജോലി അല്ലെങ്കിലും വെള്ളിത്തിരയില്‍ നിന്നിരുന്ന താരം റോഡിലേക്ക് ഇറങ്ങിയ വാര്‍ത്ത മലയാളികളില്‍ ദുഖം ഉണ്ടാക്കുന്നുണ്ട്.