കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് വിക്രം. വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്, ചെമ്പന്‍ വിനോദ്, ഗായത്രി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. അതിഥി വേഷത്തില്‍ സൂര്യയും എത്തി. അവസാനത്തെ അഞ്ച് മിനിട്ട് ഗംഭീര പ്രകടനമാണ് സൂര്യ കാഴ്ചവച്ചത്.
View this post on Instagram
View this post on Instagram
ഇപ്പോഴിതാ ചിത്രത്തില്‍ വിജയ് സേതുപതി അവതരിപ്പിച്ച സന്താനത്തേയും സൂര്യയുടെ റോളക്സിനേയും പുനരവതരിപ്പിച്ച് ശ്രദ്ധനേടിയിരിക്കുകയാണ് അഭിഷേക് ഉദയകുമാര്‍ എന്ന യുവാവ്. ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെയാണ് സന്താനത്തേയും റോളക്സിനേയും അഭിഷേക് പുനരവതരിപ്പിച്ചത്. സാന്തനത്തിന്റെ ഇന്‍ട്രോ സീനും റോളക്സ് എന്ന കഥാപാത്രത്തെയുമാണ് അഭിഷേക് അവതരിപ്പിച്ചിരിക്കുന്നത്. നിരവധി പേരാണ് വിഡിയോ കണ്ടിരിക്കുന്നത്. വന്‍ പിന്തുണയാണ് യുവാവിന് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്.
അടുത്തിടെ തമിഴില്‍ വന്‍ വിജയം കൊയ്ത ചിത്രമായി മാറിയിരിക്കുകയാണ് വിക്രം. തമിഴ്നാട്ടില്‍ ബാഹുബലി നേടിയ കളക്ഷന്‍ റെക്കോര്‍ഡിനെ വിക്രം മറികടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴും വിക്രത്തിന്റെ വിജയഗാഥ തുടരുകയാണ്.