കുറച്ചു ദിവസങ്ങൾക്കു മുൻപാണ് കൊച്ചിയിൽ വെച്ച് താരസംഘടനയായ എ.എം.എം.എ യുടെ ജനറൽബോഡി വാർഷിക യോഗം നടന്നത്. ഈ യോഗത്തിൽ ബലാത്സംഗ കേസ് പ്രതി വിജയ് ബാബുവും പങ്കെടുത്തു. ഇതിനെതിരെ പലഭാഗങ്ങളിൽനിന്നും രൂക്ഷവിമർശനം ഉയരുകയും ചെയ്തു. ഇപ്പോഴിതാ സംഘടനയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ വിജയ് ബാബു യോഗത്തിന് എത്തിച്ചേർന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്.
ബിജിഎം സ്ലോമോഷനും എല്ലാം ആയി കൊഴുപ്പിച്ച് ആണ് വീഡിയോ ഇട്ടിരിക്കുന്നത്. കടുത്ത വിമർശനമാണ് വീഡിയോയ്ക്ക് എതിരെ ഉയരുന്നത്. ഇതിനു മുൻപ് ഒന്നും ഇയാളെക്കുറിച്ച് ഇങ്ങനെയുള്ള വീഡിയോകൾ കണ്ടില്ലല്ലോ എന്നും പ്രതിയായ ശേഷം ആണല്ലോ ഇങ്ങനെയുള്ള ഇറക്കുമതി എന്നും ചിലർ കമന്റിൽ പറയുന്നുണ്ട്. ഇതിനിടയിൽ കഴിഞ്ഞദിവസം തന്നെ സംഘടനയുടെ സമീപനത്തിൽ അതൃപ്തി അറിയിച്ച് ചില താരങ്ങളും രംഗത്തെത്തി. ഹരീഷ് പേരടി എന്ന നടൻ ഇതിൽ പ്രമുഖനാണ്.
ആക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് സംഘടന സ്വീകരിക്കുന്നത് എന്തും യോഗത്തിൽ വിജയ് ബാബുവിനെ പങ്കെടുപ്പിച്ച് അതിലൂടെ എന്ത് സന്ദേശമാണ് സമൂഹത്തിനു നൽകുന്നത് എന്നും അദ്ദേഹം വിമർശിച്ചു. സംഘടന ഒരു ക്ലബ്ബ് ആണെന്നും വിജയ് ബാബു ഇങ്ങനെയുള്ള ഒരുപാട് ക്ലബുകളിൽ അംഗത്വം ഉള്ള വ്യക്തിയാണ് എന്നും അവർ ഒന്നും ഒഴിവാക്കാത്ത പക്ഷം സംഘടനയ്ക്ക് അംഗത്വം എടുത്തു കളയാൻ കഴിയില്ല എന്നും ജനറൽ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചു.
https://www.youtube.com/watch?v=GiYb7Lokc3E&t=77s
ഇതിനിടയിലാണ് വിജയ് ബാബുവിന്റെ ദൃശ്യങ്ങൾ മാത്രമുള്ള വീഡിയോ ബിജിഎം ഇട്ട് youtube ചാനലിൽ സംഘടന അപ്ലോഡ് ചെയ്തിരിക്കുന്നത്. കടുത്ത വിമർശനം ഉന്നയിച്ചു കൊണ്ടുള്ള കമന്റുകൾ ഇതിനു താഴെ വരുന്നുണ്ട്. ഭൂരിഭാഗം കമൻറുകളും പ്രതിഷേധം അറിയിക്കുകയാണ്.