മിനിസ്ക്രീനില്‍ നിന്ന് ബിഗ് സ്ക്രീനിലേക്ക് എത്തിയ നടിയാണ് നമിത പ്രമോദ്. ഒരു സമയത്ത് നമിതയുടെ സിനിമ മാത്രമായിരുന്നു ഇറങ്ങിയത്. ഇതിനുശേഷം ഒരു ബ്രേക്ക് എടുക്കുകയും ചെയ്തു നടി. രണ്ടുവര്‍ഷത്തോളം സിനിമയില്‍ നിന്നും മാറിനിന്ന നമിത നാദിര്‍ഷ സംവിധാനം ചെയ്ത ഈശോ എന്ന സിനിമയിലൂടെ തിരിച്ചുവന്നിരിക്കുകയാണ്. അഭിനയത്തില്‍ നിന്നും മാറി നില്ക്കുന്ന സമയത്തും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു നടി.
ഇപ്പോള്‍ നടി പങ്കിട്ട പോസ്റ്റ് ആണ് വൈറല്‍ ആവുന്നത്. നമിതയും അനുജത്തിയും ചേര്‍ന്ന് കുട്ടിക്കാലത്ത് അച്ഛനെഴുതിയ കത്തിനെ പറ്റിയാണ് കുറിപ്പ്. അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു പോസ്റ്റ്. വര്‍ഷങ്ങള്‍ക്ക് ശേഷം കത്ത് കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞുവെന്നും ഇത്രയും നല്ല മാതാപിതാക്കളെ ലഭിച്ചതില്‍ തങ്ങള്‍ ഭാഗ്യവതികളാണെന്നും നമിത കുറിക്കുന്നു.
View this post on Instagram
‘അച്ഛന് ഖത്തറില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഞാനും അനുജത്തിയും കൂടി എഴുതിയ കത്താണിത്. അന്നൊക്കെ അമ്മ കത്ത് എഴുതി തീരാന്‍ കാത്തിരിക്കും, കാരണം അതുകഴിഞ്ഞ് വേണം എന്റെ വിശേഷങ്ങള്‍ അച്ഛനോട് പറയാന്‍. അന്ന് ഞാന്‍ ഉപയോഗിച്ചിരുന്നത് ഒരു ഹീറോ പേനയാണ്. എനിക്കും അനുജത്തിയ്ക്കും അന്ന് ചില അലര്‍ജികളൊക്കെ ഉണ്ടായിരുന്നു അതൊന്നും ഞങ്ങള്‍ അച്ഛനെ അറിയിച്ചിരുന്നില്ല. ഇന്ന് അമ്മ ഈ കത്ത് കാണിച്ചപ്പോള്‍ എനിക്ക് കരച്ചിലാണ് വന്നത്.
നാളെ അവരുടെ ഇരുപത്തി ഏഴാം വിവാഹ വാര്‍ഷികമാണ്. ഇത്രയും നല്ല മാതാപിതാക്കളെ ലഭിച്ചതില്‍ ഞങ്ങള്‍ ഭാഗ്യവതികളാണ്. അവര്‍ നടത്തിയ അപാരമായ പരിശ്രമമാണ് നമ്മളെ ഇന്നത്തെ നിലയില്‍ എത്തിച്ചത്. നിങ്ങള്‍ക്കൊപ്പം ഞങ്ങള്‍ ഉണ്ടാകും”, എന്നാണ് നമിതയുടെ കുറിപ്പ്.