മലയാളികൾക്ക് സുപരിചിതയായ നടിമാരിൽ ഒരാൾ ആയിരിക്കും പ്രിയങ്ക നായർ. കൈ നിറയെ ചിത്രങ്ങളുമായി ബിഗ് സ്ക്രീനിൽ വീണ്ടും സജീവമാവുകയാണ് പ്രിയങ്ക. ജനഗണമന, അന്താക്ഷരി, ട്വൽത് മാൻ തുടങ്ങിയ ചിത്രങ്ങളാണ് താരം അഭിനയിച്ച ഒടുവിൽ പുറത്തിറങ്ങിയത്. താരം മാത്രം കഥാപാത്രം ആയിട്ടുള്ള ഉള്ള ആമുഖം എന്ന ചിത്രവും പുറത്തുവരുന്നുണ്ട്. ഒരു സംസ്ഥാന പുരസ്കാരം ജേതാവ് കൂടിയാണ് പ്രിയങ്ക എന്നുള്ളത് പലർക്കുമറിയില്ല.
ഇപ്പോഴിതാ വീണ്ടും സിനിമയിൽ സജീവമാകാൻ പോൾ താൻ ഇവിടെത്തന്നെയുണ്ട് എന്ന് പറയുകയാണ് താരം. താൻ അഭിനയിച്ച കുറച്ച് ചിത്രങ്ങൾ ഒരുമിച്ച് പ്രദർശനത്തിന് എത്തിയിരുന്നു. കോവിഡ് സമയത്ത് ഷൂട്ട് ചെയ്ത ചിത്രങ്ങളായിരുന്നു മിക്കതും. സിനിമകൾ ചെയ്ത ഇവിടെ തന്നെ താൻ ഉണ്ടായിരുന്നു. ഇന്നോ ഇന്നലെയോ ചെയ്ത ചിത്രങ്ങൾ അല്ല ഇത്. പല ചിത്രങ്ങളും പ്രദർശനത്തിന് എത്താൻ താമസിച്ചതുകൊണ്ടാണ് തന്നെ കാണാതിരുന്നത്.
ജിത്തു ഏട്ടൻറെ ഒരു ചിത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹവും ഭാര്യ ലിൻഡ ചേച്ചിയുമായി നല്ല സൗഹൃദമുണ്ട്. അതിനിടയിലാണ് അദ്ദേഹം ഒരു കൊച്ചു ചിത്രം ചെയ്യുന്നുണ്ടോ എന്നും ഒരു കഥാപാത്രം ചെയ്യണമെന്നും പറഞ്ഞു വിളിച്ചത്. അദ്ദേഹത്തിൻറെ ചിത്രം ആയതുകൊണ്ട് തന്നെ തലയ്ക്ക് മറ്റൊന്നും ആലോചിക്കുവാൻ ഇല്ലായിരുന്നു എന്ന് പ്രിയങ്ക പറയുന്നു. തനിക്ക് ലഭിച്ച വ്യത്യസ്തത ഉള്ള കഥാപാത്രങ്ങളിൽ ഒന്നായിരുന്നു അത് എന്നും താരം വ്യക്തമാക്കി.
അതിൽ കൂടെ അഭിനയിച്ച പലരും അടുത്ത സുഹൃത്തുക്കളായി എന്നും താരം പറയുന്നു. വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല എന്നൊരു തോന്നൽ തനിക്ക് ഉണ്ടായിട്ടില്ല എന്നും പ്രിയങ്ക വ്യക്തമാക്കി. ഒരു മകനുണ്ട് പ്രിയങ്കയ്ക്ക്. അവൻ സ്കൂളിൽ പോയി തുടങ്ങിയതാണ് ഏറ്റവും പുതിയ വിശേഷം എന്നും താരം പറയുന്നു. ജീവിതത്തിലെ പ്രശ്നങ്ങൾ വളരെ കരുതലോടെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് പ്രിയങ്ക പറയുന്നു. തകർച്ചയിൽ വീണു കിടക്കാതെ മുന്നോട്ടുപോകുക എന്നുള്ളതാണ് പ്രധാനം എന്നും താരം ചൂണ്ടികാണിക്കുന്നു.