നടന് സത്യദേവിന്റെ നായികയായി മലയാള നടി ഐശ്വര്യലക്ഷ്മി എത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ഗോഡ്സെ. ഐശ്വര്യയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണ് ഗോഡ്സെ. ചിത്രത്തിന്റെ രചനയും സംവിധാനവും ഗോപി ഗണേഷ് പട്ടാഭിയാണ്. ഇപ്പോഴിതാ സിനിമയുടെ ട്രെയ്ലര് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
സര്‍ക്കാര്‍ സംവിധാനങ്ങളിലെ അഴിമതിക്കെതിരെ പോരാടുന്ന ഒരു കഥാപാത്രം ആയിട്ടാണ് ചിത്രത്തില്‍ സത്യദേവ് എത്തുന്നത്. ജിയ ശര്‍മ്മ, ബ്രഹ്മാജി, താണികെല്ല ഭരണി, ഗാനഹാഹു കൊനിഡേല, സിജ്ജു മേനോന്, വര്‍ഗീസ്, പൃഥ്വി രാജ്, നോയല്‍ സീന്‍, പ്രിയദര്‍ശിനി, ചൈതന്യ കൃഷ്ണ, പവന് സന്തോഷ്, ഗുരു ചരണ്‍ തുടങ്ങിയവരാണ് സിനിമയില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സിനിമയുടെ ഇപ്പോള്‍ പുറത്തുവന്ന ട്രെയ്ലര് ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ജൂണ്‍ 17ന് ചിത്രം തിയറ്ററുകളില്‍ എത്തും.
സികെ സ്ക്രീന്സിന്റെ ബാനറില്‍ സി കല്യാണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിവി റാവു, സംഗീതം സാന്‍ഡി അഡ്ഡങ്കി, ഛായാഗ്രഹണം സുരേഷ് സാരംഗം, എഡിറ്റിംഗ് സാഗര്‍ ഉണ്ടഗണ്ഡ്ല, കലാസംവിധാനം ബ്രഹ്മ കടാലി, സംഘട്ടനം നാഭ, പിആര്‍ഒ വംശി കാക.