ബിഗ് ബോസ് മലയാളം സീസണ് ഫോറില്‍ നിന്നും ഓരോ മത്സരാര്‍ത്ഥികള്‍ ഔട്ടായി കൊണ്ടിരിക്കുകയാണ്. ഇതുവരെ ആറു പേരാണ് ഷോയില്‍ നിന്ന് പുറത്തായത്. പുറത്തുപോയ ആളുകള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്താറുണ്ട്. ഇപ്പോഴിതാ പുറത്തുനിന്ന് കണ്ടുമുട്ടിയ രണ്ട് മത്സരാര്‍ത്ഥികളുടെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഏറ്റവും അവസാനം ബിഗ് ബോസില്‍ നിന്ന് പുറത്തേക്ക് പോയ മത്സരാര്‍ത്ഥിയാണ് ഡെയ്സി ഡേവിഡ്. അതിനുമുമ്പ് പുറത്തുപോയ മറ്റൊരു മത്സരാര്‍ത്ഥിയാണ് അശ്വിന്. ഇരുവരും പരസ്പരം കണ്ടുമുട്ടിയപ്പോള്‍ പകര്‍ത്തിയ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട് .
അശ്വിന് തന്നെയാണ് ഫോട്ടോകള്‍ പങ്കുവച്ചത്. ഡെയ്സിയെ ചേര്‍ത്ത് പിടിച്ച് അശ്വിന് ഉമ്മ വയ്ക്കുന്നത് കാണുമ്പോള്‍ അറിയാം ഈ കൂടിക്കാഴ്ച ഇരുവര്‍ക്കും എന്ത് മാത്രം സന്തോഷമായിരുന്നു എന്ന്. മുത്താണ് ഡെയ്സി എന്ന് പറഞ്ഞുകൊണ്ടാണ് ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്
അതേസമയം ബിഗ് ബോസ് വീട്ടിലെ ശക്തമായ ഒരു മത്സരാത്ഥിയായിരുന്നു ഡേയ്സി. എന്തിനോടും പ്രതികരിക്കുമായിരുന്നു ഡെയ്സി. എന്നാല്‍ അശ്വിന് തുടക്കത്തില്‍ വളരെ ആക്ടീവ് ആയിരുന്നുവെങ്കിലും പിന്നീട് അങ്ങനെയായിരുന്നില്ല. ഒന്നിലും ഇടപെടാതെ എല്ലാത്തില്‍ നിന്നും മാറി നില്ക്കാന് തുടങ്ങി അശ്വിന്. ഇതോടെ ഈ മത്സരാര്‍ത്ഥിയും പുറത്തേക്ക് പോവുകയായിരുന്നു.