സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്ക്കുന്ന ഒരു താരമാണ് അശ്വതി ശ്രീകാന്ത്. ചുരുങ്ങിയ സമയം കൊണ്ടു തന്നെ ശ്രദ്ധിക്കപ്പെട്ട ഒരു വ്യക്തി കൂടിയാണ് അശ്വതി. അതുപോലെ സാമൂഹ്യ വിഷയങ്ങളില്‍ തന്റെതായ നിലപാട് വെട്ടി തുറന്നു പറയാറുണ്ട് ഈ താരം. ഇപ്പോഴിതാ അശ്വതി പങ്കുവെച്ച ഫോട്ടോയും അതിനു കൊടുത്ത ക്യാപ്ഷനും ആണ് ശ്രദ്ധിക്കപ്പെടുന്നത്.
വെള്ള ചുരിദാര്‍ ധരിച്ച് വെള്ള സ്കൂട്ടറിനു മുകളില്‍ ഇരിക്കുന്ന ഒരു ഫോട്ടോയാണ് താരം ഷെയര്‍ ചെയ്തത് ആ നില്‍പ്പ് കണ്ടാ പറയുവോ സൈക്കിള്‍ ബാലന്‍സ് പോലും ഇല്ലാത്ത ടീമാണെന്ന് , എന്നെ ക്യാപ്ഷനോടെ യായിരുന്നു അശ്വതി ഫോട്ടോ ഷെയര്‍ ചെയ്തത്. . തൊടുപുഴയിലെ വെങ്ങല്ലൂര്‍-കോലാനി ബൈപാസിലെ എഎന്‍ മോട്ടോറിന്റെ ടിഎന്‍ആര്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഷോറൂം ഉദ്ഘാടനത്തിന് പോയപ്പോള്‍ പകര്‍ത്തിയ ചിത്രമാണ് താരം പങ്കുവെച്ചത്.
View this post on Instagram
നിമിഷനേരം കൊണ്ടാണ് ഈ പോസ്റ്റ് വൈറലായത്. പിന്നാലെ കമന്റുമായി ആരാധകരും എത്തി. ഒരമ്മപെറ്റ അളിയന്മാരെ പോലെ ഉണ്ട് എന്നാണ് ഒരാള്‍ കമന്റ് കുറിച്ചത്. എന്റെ റോള്‍ മോഡലില്‍ ഒരാളാണ് അശ്വതി, വേഗം പഠിക്കണേ എന്നും മറ്റൊരാള്‍ കമന്റിട്ടു.
അതേസമയം നടിയായും അവതാരകയായും പ്രേക്ഷകരുടെ മനംകവര്‍ന്ന താരമാണ് അശ്വതി ശ്രീകാന്ത്. സ്ക്രീനില്‍ വേറിട്ട വേഷങ്ങള്‍ പരീക്ഷിക്കുന്ന താരം നിമിഷന്നേരം കൊണ്ടാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയത്. ഇന്ന് അശ്വതിയുടെ അഭിനയത്തിനും അവതരണത്തിനും ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പുത്തന്‍ വിശേഷങ്ങള്‍ പങ്കുവെച്ച് ആരാധകരിലേക്ക് എത്താറുണ്ട്.