ജൂണ്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ചിത്രമാണ് മധുരം. പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്. ഒറ്റവാക്കില്‍ പറഞ്ഞ സ്നേഹവും പ്രണയവും സൗഹൃദവും എല്ലാം കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു സിനിമ. മധുരത്തില്‍ ത്രില്ലടിപ്പിക്കുന്ന സീനുകളോ വലിയ ട്വിസ്റ്റുകള്‍ ഒന്നും ഇല്ലെങ്കില്‍ പോലും ഒട്ടും ബോറടിപ്പിക്കാതെ ആണ് കഥ മുന്നോട്ട് പോകുന്നത്.
സിനിമയിലെ അഭിനേതാക്കളുടെ പ്രകടനവും എടുത്തു പറയേണ്ടത് തന്നെ. ജോജുവിന്റെ സാബു എന്ന കഥാപാത്രമെല്ലാം സിനിമ കാണുന്ന ഏതൊരു പ്രേക്ഷകന്റെയും ഹൃദയത്തില്‍ തങ്ങിനില്ക്കും. ഇന്ദ്രന്‍സ്, അര്ജുന് അശോകന് ,നിഖില വിമല്‍, ശ്രുതി രാമചന്ദ്രന്, ജാഫര്‍ ഇടുക്കി
തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളെ അതിമനോഹരമായി അവതരിപ്പിച്ചു.
ഇതുവരെ മലയാള സിനിമയില്‍ എത്താത്ത ഒരു തിരക്കഥ തന്നെയാണ് മധുരത്തില്‍. ഒരു ആശുപത്രി ചുറ്റുപാടില്‍ നടക്കുന്ന കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ഈ സിനിമ ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കഥയും കഥാപാത്രം എല്ലാം ഒത്തിരി ഇഷ്ടപ്പെട്ടു. സിനിമ കണ്ട് പുറത്തിറങ്ങിയാലും ഇതിലെ ഓരോ ഡയലോഗും സീനും പ്രേക്ഷക മനസ്സില്‍ തങ്ങിനില്ക്കും. ‘അസുഖത്തിന്റെ വേദനയല്ല അകന്നിരിക്കാന്‍ ഉള്ള വേദന സഹിക്കാന്‍ പറ്റില്ല”. എന്ന ചിത്രത്തിലെ ഡയലോഗും ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.
ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത് ജിതിന് സ്റ്റാനിസ്ലാസ് ആണ്. ആഷിക് അമീര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.