ഇന്ന് മലയാളത്തിൽ ഏറ്റവും താരമൂല്യമുള്ള യുവ നായികയാണ് അനു സിത്താര, ആദ്യം ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത താരം ഇപ്പോൾ തിരക്കുള്ള മലയാളത്തിലെ മുൻനിര നായികയാണ്, ശാലീന സൗന്ദര്യമുള്ള താരത്തിന് ആരാധകർ വളരെ കൂടുതലാണ് നാടൻ വേഷങ്ങൾ കൂടുതലും ചെയ്തിട്ടുള്ള അനു സിത്താര യാഥാർഥത്തിലും ഒരു തനി നാടൻ പെൺകുട്ടിയാണ്, അനുസിത്താരയുടെ മുടിക്കും ആരധകർ വളരെ കൂടുതലാണ്…
https://www.facebook.com/actressanusithara/videos/568285564090788/
ഇപ്പോൾ ലോക്ക് ഡൗൺ സമയത്ത് താരം ഒരു പുതിയ യൂട്യൂബ് ചാനൽ തുടങ്ങിയത് വലിയ വാർത്ത ആയിരുന്നു, അതിലൂടെ അനു ഓരോ വിശേഷങ്ങൾ ആരാധകർക്ക് വേണ്ടി പങ്ക് വെക്കാറുണ്ട്, ഇപ്പോൾ തന്റെ മുടിയുടെ രഹസ്യം ആരധകർക്ക് വേണ്ടി പങ്ക് വെച്ചിരിക്കുകയാണ് താരം,
തന്റെ അമ്മമ്മയുടെ കാച്ചിയ എണ്ണയാണ് തന്റെ മുടിയുടെ രഹസ്യം എന്നാണ് അനു സിത്താര വെളിപ്പെടുത്തുന്നത്.. നിമിഷനേരം കൊണ്ട് വീഡിയോ വൈറലായി മാറുകയായിരുന്നു, വളരെ രസകരമായ കമന്റുകളാണ് താരത്തിന് ലഭിക്കുന്നത്..