മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനും രാഷ്ട്രീയക്കാരനും ആയ വ്യക്തിയാണ് സുരേഷ് ഗോപി. ഇദ്ദേഹത്തിൻറെ അതേ രൂപസാദൃശ്യമുള്ള ഒരാൾ തൃശ്ശൂരിൽ വോട്ട് ചെയ്യാൻ എത്തിയ ദൃശ്യം വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. ഒറ്റനോട്ടത്തിൽ ഇത് സുരേഷ് ഗോപി ആണ് എന്ന് മാത്രമേ എല്ലാവരും പറയുകയുള്ളൂ. എന്നാൽ ഇത് യഥാർത്ഥത്തിൽ സുരേഷ് ഗോപിയുടെ സഹോദരനാണ്. ഹെയർ സ്റ്റൈലിലെ വ്യത്യാസം ഒഴിച്ചാൽ സുരേഷ് ഗോപി അല്ല എന്ന് ആരും തന്നെ അഭിപ്രായപ്പെടും എന്ന് കരുതുന്നില്ല.
സുരേഷ് ഗോപിയുടെ അപരൻ എന്ന നിലയിലാണ് ഇദ്ദേഹത്തിൻറെ വീഡിയോ ആദ്യം വയറൽ ആയത്. ഇതിനുശേഷമാണ് ഇത് അദ്ദേഹത്തിൻറെ യഥാർത്ഥ സഹോദരൻ സുഭാഷ് ഗോപിയാണ് എന്ന തരത്തിൽ ആളുകൾ കമൻറ് ചെയ്തുകൊണ്ടിരിക്കുന്നത്. ഈ വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.
മഞ്ജു ഗോപിനാഥ് ആണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. സിനിമ പി ആർ ഓ ആണ് ഇദ്ദേഹം. തൃശ്ശൂരിൽ വോട്ട് ചെയ്യാൻ എത്തിയ സുരേഷ് ഗോപിയുടെ അനിയൻ സുഭാഷ് ഗോപിയും കുടുംബവും – ഇതാണ് വീഡിയോയ്ക്ക് ഇദ്ദേഹം നൽകിയ ക്യാപ്ഷൻ. അതേസമയം ശരീര രൂപത്തിലും മുഖഭാവത്തിലും തന്നെ സുരേഷ് ഗോപി എന്ന് തന്നെയാണ് ഇദ്ദേഹത്തെ ആളുകൾ പറയുന്നത്.
കൊല്ലം സ്വദേശികൾ ആണ് യഥാർത്ഥത്തിൽ ഇവരെല്ലാവരും തന്നെ. ഗോപിനാഥൻ പിള്ള എന്നാണ് ഇവരുടെ പിതാവിൻറെ പേര്. ജ്ഞാന ലക്ഷ്മി അമ്മ എന്നാണ് ഇവരുടെ മാതാവിൻറെ പേര്. നാലുമക്കൾ ആണ് ഈ ദമ്പതികൾക്ക് ഉള്ളത്. ഇതിൽ മൂത്തമകൻ ആണ് സുരേഷ് ഗോപി. ഇത് കൂടാതെ മൂന്നു സഹോദരങ്ങളാണ് സുരേഷ് ഗോപിക്ക് ഉള്ളത്. ഒരാൾ സനിൽ ഗോപി, ഒരാൾ സുനിൽ ഗോപി, മറ്റൊരാൾ ഇപ്പോൾ നമ്മൾ കണ്ട സുഭാഷ് ഗോപി.