മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. ഇപ്പോൾ ഇവർ ആവേശം എന്ന സിനിമ കണ്ടിരിക്കുകയാണ്. സിനിമയെ കുറിച്ച് ഇവർ പറയുന്ന വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇവർ ഇവരുടെ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. സിനിമയെ വാലോളം പുകഴ്ത്തുകയാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാര.
സിനിമയിലെ അണിയറക്കാരെ എല്ലാം തന്നെ താരം പേരെടുത്ത് അഭിനന്ദിക്കുകയാണ്. ഫഹദ് ഫാസിലിനെ സൂപ്പർസ്റ്റാർ എന്നാണ് നയൻതാര വിശേഷിപ്പിക്കുന്നത്. ഈ പതിറ്റാണ്ടിലെ ഏറ്റവും വലിയ വിജയം എന്നാണ് സിനിമയെ താരം വിശേഷിപ്പിക്കുന്നത്. ഇനി വരാനിരിക്കുന്ന സിനിമകൾക്ക് പോലും ഈ സിനിമ പ്രചോദനം നൽകുകയാണ് എന്നും സംവിധായകൻ ജിത്തു മാധവന്റെ പേരെടുത്ത് പറഞ്ഞുകൊണ്ട് താരം പറയുന്നു.
നസ്രിയ ആണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ഇത് കൂടാതെ അൻവർ റഷീദും ഉണ്ട് നിർമാതാക്കളുടെ കൂട്ടത്തിൽ. സുഷൻ ശ്യാമാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സമീർ താഹിർ ആണ് സിനിമയുടെ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഇത്തരത്തിൽ സിനിമയിലെ ഓരോ അണിയറ പ്രവർത്തകരെയും താരം അഭിനന്ദിക്കുന്നുണ്ട്.
ഏപ്രിൽ 11ആം തീയതിയാണ് ചിത്രം റിലീസ് ചെയ്തത്. സിനിമ റിലീസ് ചെയ്തതിനുശേഷം അതിന്റെ പതിനെട്ടാം ദിവസം ഇപ്പോൾ ആഗോള കളക്ഷൻ പുറത്തുവന്നിരിക്കുകയാണ്. ട്രേഡ് അനലിസ്റ്റുകൾ ആണ് സിനിമയുടെ ആഗോള കളക്ഷൻ പുറത്തുവിട്ടിരിക്കുന്നത്. കേരളത്തിൽ നിന്നും മാത്രം ചിത്രം നേടിയത് 60 കോടിയോളം രൂപയാണ്. ഇന്ത്യയിലെ മറ്റു ഭാഗങ്ങളിൽ നിന്നും ചിത്രം നേടിയത് ഏകദേശം 19 കോടിയോളം രൂപയാണ്. ഇത്തരത്തിൽ ഇന്ത്യയിൽ നിന്നും മാത്രം ഏകദേശം 79 കോടിയോളം രൂപ ലഭിച്ചു. ഇന്ത്യയ്ക്ക് പുറത്തുനിന്നും ഏകദേശം 49 കോടിയിൽ അധികം ലഭിച്ചിട്ടുണ്ട്. അങ്ങനെ ആകെ മൊത്തത്തിൽ 127.5 കോടി രൂപയാണ് സിനിമയുടെ ഇതുവരെയുള്ള ആഗോള കളക്ഷൻ.