സ്വാന്തനം എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷക ഹൃദയം കീഴടക്കിയ നടനാണ് സജിന്‍. ഇവിടെ ശിവന് എന്ന കഥാപാത്രത്തില്‍ ആണ് താരം എത്തുന്നത്. ഭാര്യ ഷഫനയും മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. ഇതിനോടകം ശ്രദ്ധിക്കപ്പെടുന്ന നിരവധി പരമ്പരകളില്‍ ഷഫന അഭിനയിച്ചിട്ടുണ്ട്. സജിനും ഷഫ്നയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇവര്‍ ഒന്നിച്ചത്. ഒരിക്കല്‍ റിമിടോമി അവതാരികയായി എത്തുന്ന ഒന്നും ഒന്നും മൂന്ന് എന്ന ഷോയില്‍ ഷഫനയും സജിനും എത്തിയിരുന്നു. ഇവിടെ വെച്ച് തങ്ങളുടെ പ്രണയകഥ സജിന്‍ വെളിപ്പെടുത്തിയിരുന്നു.
സുന്ദരി എന്ന സീരിയലിന്റെ പ്രമോഷന് വേണ്ടിയാണ് ഭാര്യക്കൊപ്പം സജിനും വേദിയിലെത്തുന്നത് . പ്രണയകഥ സജിന്‍ തന്നെയാണ് ഇവിടെവെച്ച് പറഞ്ഞത്. സജിന്‍ മോഹന്‍ലാലിന്റെ വലിയൊരു ആരാധകനാണ്. ഒരിക്കല്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന ഭഗവാന് എന്ന സിനിമയുടെ ഷൂട്ടിംഗ് കാണാന്‍ പോയതായിരുന്നു സജിന്‍, ഇവിടെ വെച്ചാണ് ഷഫ്നയെ സജിന്‍ ആദ്യമായി കാണുന്നത്. ആ സമയത്ത് ഷഫ്ന മലയാളത്തില്‍ അത്യാവശ്യം സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.
പിന്നീട് ഷഫ്ന നായിക ആയി എത്തിയ പ്ലസ്ടു എന്ന ചിത്രത്തില്‍ ഒരു ചെറിയ കഥാപാത്രത്തെ സജിന്‍ അവതരിപ്പിച്ചു. ഇവിടെ നായകന്റെ സുഹൃത്തായിട്ടായിരുന്നു സജിന്‍ എത്തിയത്. എന്നാല്‍ ഈ സമയത്ത് തനിക്ക് ഷഫ്നയോട് പ്രണയം ഉണ്ടായിരുന്നില്ലെന്നും പിന്നീട് സിനിമ ഷൂട്ട് അവസാനിക്കാന്‍ നില്ക്കുന്ന സമയത്താണ് പ്രണയം തോന്നിയത് എന്നും സജിന്‍ പറയുന്നു. എന്നാല്‍ അന്ന് അത്ര സീരിയസ് ആയി എടുത്തിരുന്നില്ല , അങ്ങനെ രണ്ടു വര്‍ഷത്തോളം പ്രണയിച്ചു.
വീട്ടില്‍ ഈ ബന്ധം അറിഞ്ഞപ്പോള്‍ അവര്‍ക്ക് തീരെ താല്പര്യം ഉണ്ടായിരുന്നില്ല , അങ്ങനെ തങ്ങള്‍ രണ്ടും വിവാഹിതരായി. ഇപ്പോഴും വീട്ടുകാരുടെ പിണക്കം പൂര്‍ണമായി മാറി എന്ന് പറയാന്‍ കഴിയില്ലെന്നും ഷഫ്ന പറഞ്ഞു.