തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നിമിഷ സജയന്. ദിലീഷ് പോത്തന് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ശ്രീജ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത് നിമിഷയാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാര്‍ഡും താരത്തിന് ലഭിച്ചു. പിന്നീട് വന്ന ഓരോ ചിത്രങ്ങളിലും കഥാപാത്രത്തെ ഏറ്റവും സ്വാഭാവികമായ രീതിയില്‍ അവതരിപ്പിച്ചുകൊണ്ട് നിമിഷ പ്രേക്ഷക മനസ്സുകളില്‍ ഇടം നേടി.
ഈട, ചോല, ഒരു കുപ്രസിദ്ധ പയ്യന് എന്നിങ്ങനെ നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമായ നിമിഷ ചോല, ഒരു കുപ്രസിദ്ധ പയ്യന് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കേരള സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരവും നേടിയെടുത്തിട്ടുണ്ട്. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്, നായാട്ട്, ഫഹദ് ഫാസില്‍ നായകനായ മാലിക്ക് എന്നീ ചിത്രത്തിലെ നിമിഷയുടെ അഭിനയത്തിന് മികച്ച പ്രതികരണം ആണ് ലഭിച്ചത്. ഇനി ചിത്രം തുറമുഖമാണ് താരത്തിന്റെ പ്രദര്‍ശനത്തിന് ഒരുങ്ങുന്ന ചിത്രം.
ഇപ്പോഴിതാ കഴിഞ്ഞദിവസം ദീപാവലി ദിനത്തില്‍ നിമിഷ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഈ ചിത്രങ്ങള്‍ താരം പുറത്തുവിട്ടത്. അതേസമയം മറാത്തി മുള്‍ഗി എന്നാണ് നടി സ്വയം വിശേഷപെടുത്തിയിരിക്കുന്നത്. തീര്‍ത്തും വേറിട്ട ലുക്കിലാണ് ചിത്രങ്ങളില്‍ നിമിഷ എത്തിയിരിക്കുന്നത്.
ചിത്രം കണ്ടാല്‍ ഒറ്റനോട്ടത്തില്‍ ഇത് നിമിഷ ആണോ എന്ന് സംശയിച്ചു പോകും. കസവിന്റെ പച്ച നിറത്തിലുള്ള സാരിയാണ് നടി അണിഞ്ഞിരിക്കുന്നത്. ഇതിനു മാച്ച് ആവുന്ന ആഭരണങ്ങളും അണിഞ്ഞിട്ടുണ്ട് . എങ്കിലും ഇത്തവണ മൂക്കുത്തിയാണ് ഹൈലൈറ്റ്.