തമിഴിലെ പ്രശസ്ത ഗായികമാരിൽ ഒരാളാണ് സുനിത. അടുത്തിടെ സുനിത ഒരു അഭിമുഖം നൽകിയിരുന്നു. ഇതിലാണ് ഒരു സോങ്ങ് റെക്കോർഡിങ്ങിനു ഇടയിൽ തനിക്കുണ്ടായ ദുരനുഭവം സുനിത വെളിപ്പെടുത്തിയത്. ഇത് തന്നെ ഏറെ തളർത്തിക്കളഞ്ഞു എന്നും താരം വെളിപ്പെടുത്തുന്നു. അല്ലാത്തപക്ഷം എന്തിനെയും സധൈര്യം നേരിടുക വ്യക്തിത്വമായിരുന്നു തനിക്ക് ഉണ്ടായിരുന്നത് എന്നും എന്നാൽ ഈ അനുഭവത്തെ അത്തരത്തിൽ കാണുവാൻ സാധിച്ചില്ല എന്നും താരം പറയുന്നു.
“ഞാൻ ഒരിക്കൽ ഒരു പാട്ട് റെക്കോർഡിങ്ങിനു വേണ്ടി സ്റ്റുഡിയോയിൽ പോയത് ആയിരുന്നു. ട്യൂൺ കേട്ടശേഷം സംഗീതസംവിധായകൻ എനിക്ക് മൈക്ക് കൈമാറി. ഞാൻ റെക്കോർഡിങ് ചെയ്യുവാൻ കയറാൻ നേരം അയാളുടെ ഭാര്യ എൻറെ അടുത്ത് വന്ന് ദേഷ്യപ്പെട്ടു. അവർ ചോദിച്ചത് ഇങ്ങനെ ആയിരുന്നു – നീ എന്തിനാണ് നിൻറെ വിരലുകൾകൊണ്ട് എൻറെ ഭർത്താവിൻറെ കൈപ്പത്തിയിൽ സ്പർശിച്ചത്? വളരെ മോശമായിരുന്നു അവർ പെരുമാറിയത് എന്നും സുനിത കൂട്ടിച്ചേർത്തു. അവർക്ക് അപ്പോൾ തന്നെ അതിനുള്ള മറുപടി നൽകി എന്നും സുനിത പറയുന്നു.
“ഞാൻ അന്ന് രാത്രി വീട്ടിൽ തിരിച്ചെത്തിയിട്ടും എനിക്ക് മര്യാദയ്ക്ക് ഉറങ്ങാൻ സാധിച്ചില്ല. അവർ പറഞ്ഞ വാക്കുകൾ എൻറെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു. ഇത്രയും ദുരനുഭവം എനിക്ക് വേറെ എവിടെ നിന്നും ഉണ്ടായിട്ടില്ല. ഈ സംഭവം മാനസികമായി എന്നെ ഒരുപാട് ദിവസങ്ങളോളം അലട്ടിക്കൊണ്ടിരുന്നു” – സുനിത പറയുന്നു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്. സിനിമാ മേഖലയിൽ നിന്നും എന്തെങ്കിലും ദുരനുഭവം നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ആയിരുന്നു താരം ഈ കാര്യം വെളിപ്പെടുത്തിയത്.
42 വയസ്സാണ് താരത്തിന് ഇപ്പോൾ ഉള്ളത്. ഒരിക്കൽ വിവാഹം കഴിഞ്ഞത് ആയിരുന്നു എങ്കിലും പിന്നീട് വിവാഹമോചനം നേടുകയായിരുന്നു. ഈ വർഷം താരം പിന്നെയും വിവാഹിതയായി. ഈ വർഷം ഫെബ്രുവരിയിലായിരുന്നു വിവാഹം. റാം എന്ന വ്യക്തിയെ ആണ് താരം വിവാഹം കഴിച്ചത്. ഡിജിറ്റൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു വ്യവസായി ആണ് ഇദ്ദേഹം.