ബോളിവുഡിലെ മികച്ച താരജോഡികൾ രണ്ടുപേർ ആണ് രൺബീർ കപൂർ ദീപിക പദുകോണും. ഇരുവരും പണ്ട് പ്രണയത്തിലായിരുന്നു. ഏകദേശം ഒരു വർഷത്തിനു മുകളിൽ ഇരുവരും ഡേറ്റ് ചെയ്തിട്ടുണ്ട്. പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു. വേർപിരിഞ്ഞതിനു ശേഷം കടുത്ത ആരോപണങ്ങളായിരുന്നു രൺബീർ കപൂറിനെതിരെ ദീപിക പദുകോൺ ഉന്നയിച്ചത്. റൺബീർ കപൂർ തന്നെ ചതിച്ചു എന്നും അതുകൊണ്ടാണ് അയാളെ ഒഴിവാക്കുന്നത് എന്നുമായിരുന്നു ദീപിക പദുക്കോൺ നൽകിയ ഉത്തരം.
എന്നാൽ ഈ സംഭവത്തിനുശേഷം അടുത്ത സുഹൃത്തുക്കളായി ഇരുവരും തുടർന്നു. ഇരുവരും ഒന്നിച്ച് സിനിമകൾ ചെയ്യുകയും ചെയ്തു. ഇതിൽ ഒരു സിനിമയായിരുന്നു തമാശ. ഇരുവരുടെയും കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായി തമാശ മാറി. അതിനു മുൻപ് ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമ ആയിരുന്നു യെ ജവാനി ഹേ ദിവാനി. ഈ സിനിമ ഒരു സൂപ്പർ ആയിരുന്നു. ഇരുവരുടെയും ജോഡി പൊരുത്തം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി ആളുകൾ ഇതിനെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തു.
ഇപ്പോൾ ഒരു ടെലിവിഷൻ പരിപാടിയാണ് ശ്രദ്ധേയമാവുന്നത്. ഈ പരിപാടിയിൽ രൺബീറും ദീപികയും അതിഥികളായി എത്തിയിരുന്നു. രസകരമായ ചോദ്യങ്ങൾ ആയിരുന്നു അവതാരകൻ ഇരുവരോടും ചോദിച്ചത്. ഇതിനെല്ലാം രസകരമായ ഉത്തരങ്ങൾ ഇരുവരും നൽകുകയും ചെയ്തു. രൺബീറിനോട് ചോദിച്ച ചോദ്യങ്ങളിൽ ഒന്ന് ഇങ്ങനെയായിരുന്നു – “പെട്ടെന്നൊരു ദിവസം നിങ്ങൾ ഉറക്കം എഴുന്നേറ്റു നിങ്ങൾ ദീപികാ പദുക്കോൺ ആയി മാറി എന്ന് ബോധ്യപ്പെട്ടാൽ നിങ്ങൾ എന്ത് ചെയ്യും?”.
വളരെ ആലോചിച്ച ശേഷമാണ് റൺബീർ കപൂർ ഇതിനുള്ള മറുപടി നൽകിയത്. ആലോചിക്കാൻ കാരണം ദീപിക പദുക്കോൺ തൊട്ടടുത്ത് ഉണ്ടായിരുന്നു എന്നതുകൊണ്ടുതന്നെ ആണ്. മുൻകാമുകി കൂടി ആണല്ലോ താരം. ഒടുവിൽ ഒരുപാട് ആലോചിച്ചശേഷം രൺബീർ കപൂർ നൽകിയ ഉത്തരം ഇങ്ങനെയാണ് – “ഞാൻ സ്വയം അഭിമാനിക്കും”. ഇത്രയും പറഞ്ഞു കൊണ്ട് രൺബീർ കപൂർ ദീപിക പദുക്കോണിനെ നോക്കി. ദീപിക അർത്ഥം വെച്ച് ഒരു ചിരിയും ചിരിച്ചു. ഇപ്പോൾ ഈ ചിരിയുടെ അർത്ഥം ചികയുകയാണ് സമൂഹമാധ്യമങ്ങൾ.