അങ്ങനെ ബിഗ് ബോസില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്തുപോയത് ഏറ്റവും സീനിയര്‍ മത്സരാര്‍ഥിയായ ഭാഗ്യലക്ഷ്മിയാണ്. ഷോയിലെ കരുത്തുറ്റ മത്സരാര്‍ത്ഥിയായിരുന്നു ഭാഗ്യലക്ഷ്മി. ബിഗ് ബോസ് 49-ാം ദിവസം പിന്നിടുമ്പോഴാണ് ഭാഗ്യലക്ഷ്മി പുറത്തേക്ക് പോവുന്നത്. അതേസമയം മറ്റു എലിമിനേഷനുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തത നിറഞ്ഞതായിരുന്നു ഈ
എലിമിനേഷന്.
ഏറ്റവും കൂടുതല്‍ മത്സരാര്‍ത്ഥികള്‍ നോമിനേറ്റ് ചെയ്യപ്പെട്ടതും ഈ ദിവസം ആയിരുന്നു. അനൂപ്, നോബി, സജിന-ഫിറോസ്, സൂര്യ, ഭാഗ്യലക്ഷ്മി, കിടിലം ഫിറോസ്, റംസാന്, സന്ധ്യ എന്നിവരൊക്കെ എലിമിനേഷന് ലിസ്റ്റിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. ഇതില്‍ ഏറ്റവും കൂറഞ്ഞ വോട്ട് ലഭിച്ചത് ഭാഗ്യലക്ഷ്മിക്കായിരുന്നു.
ഭാഗ്യലക്ഷ്മി പുറത്തേക്ക് എന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ ഞെട്ടലോടെയാണ് മറ്റു മത്സരാര്‍ത്ഥികള്‍ ഇത് കേട്ടത്. എന്നാല്‍ വളരെ കൂള്‍ ആയിട്ടാണ് തന്റെ പുറത്താക്കല്‍ ഭാഗ്യലക്ഷ്മി സ്വീകരിച്ചത്. ‘വൗ, നന്ദി’ എന്നാണ് ആദ്യം തന്നെ ഭാഗ്യലക്ഷ്മി പറഞ്ഞത്. പിന്നീട് എല്ലാവരുമായി നിന്ന് സെല്‍ഫി എടുത്ത ശേഷമാണ് പുറത്തേക്ക് പോയത്.
ഭാഗ്യലക്ഷ്മിയുടെ പുറത്താക്കല്‍ പലര്‍ക്കും ഒരു വേദന തന്നെയായിരുന്നു. ഇത്രനാള്‍ അടിയും പിടിയുമായി നിന്നവര്‍ പോലും വളരെ സംങ്കടത്തോടെയാണ് അവരുടെ പുറത്താക്കല്‍ നോക്കി കണ്ടത്. സൂര്യയും ഡിപലും കരഞ്ഞു. മത്സരത്തിനിടെ ആരും വ്യക്തിപരമായ വിരോധം സൂക്ഷിക്കരുതെന്നാണ് പോകുന്നതിനു മുന്‍പ് മറ്റു മത്സരാര്‍ഥികളോട് ഭാഗ്യലക്ഷ്മി അവസാനമായി പറഞ്ഞത്.
ഭാഗ്യലക്ഷ്മിക്ക് തനിക്കടുത്തേക്ക് വരാമെന്ന് മോഹന്‍ലാല്‍ പറഞ്ഞതോടെ ബിഗ് ബോസ് ഹൗസില്‍ കഴിഞ്ഞ 49 ദിവസം സ്നേഹിച്ചും വഴക്കു കൂടിയും ഒരുമിച്ച് കഴിഞ്ഞ സുഹൃത്തുക്കളോട് വ്യക്തിപരമായി യാത്രചോദിച്ചു.