പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് കുടുംബവിളക്ക്. ശക്തമായ കഥാപാത്രവുമായി വരുന്ന സുമിത്രയും അവളെ ചുറ്റിപറ്റി നടക്കുന ചില സംഭവ വികാസങ്ങളുമാണ് സീരിയലിന്റെ ഇരുവൃത്തം. ഇതിലെ കഥാപാത്രങ്ങളെല്ലാം നിമിഷന്നേരം കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. വില്ലത്തിവേഷത്തില്‍ എത്തിയ ശരണ്യ എന്ന വേദികയും, കൊച്ചുമകള്‍ ശീതള്‍ എന്ന അമൃതയും ഇന്ന് ആരാധകരുടെ സ്വന്തം ആണ്. ഇവരെല്ലാം നിമിഷന്നേരം കൊണ്ടാണ് പ്രേക്ഷഹൃദയത്തില്‍ ആഴത്തിലിറങ്ങിയത്.
സീരിയലില്‍ ആദ്യം ശീതളിനെ അവതരിപ്പിച്ചത് പാര്‍വതി ആയിരുന്നു, എന്നാല്‍ വിവാഹത്തെതുടര്‍ന്ന് നടി അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു. പിന്നീട് അതേ കഥാപാത്രത്തില്‍ എത്തിയ അമൃതയും മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. സിദ്ധാര്‍ത്ഥിന്റെയും സുമിത്രയുടെയും മകളുടെ വേഷത്തില്‍ എത്തിയ ശീതള്‍ അല്‍പ്പം പിടിവാശിക്കാരിയായിരുന്നു. അമ്മയുടെ ഭാഗം കേള്‍ക്കാതെ അച്ഛനെ സപ്പോര്‍ട്ട് ചെയുന്ന മകള്‍ ആയിരുന്നു ശീതള്‍.
പിന്നീട് ഈ കഥാപാത്രം കാര്യങ്ങള്‍ പതിയെ മനസിലാക്കി അമ്മയുടെ ഭാഗത്ത് നില്‍ക്കുകയായിരുന്നു. നെഗറ്റീവ് കഥാപാത്രത്തില്‍ നിന്നും പോസിറ്റീവ് കഥാപാത്രത്തിലേക്ക് മാറിയപ്പോള്‍ പ്രേക്ഷകരും സന്തോഷത്തിലായി. ഇതിനിടെ ലൊക്കേഷനില്‍ വെച്ചുള്ള ചിത്രങ്ങളും വീഡിയോകളും നടി പങ്കുവെയ്ക്കാറുണ്ട്. ഇതിന് പിന്നാലെ സീരിയലിലെ നൂബിനും അമൃതയും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ ഇറങ്ങി. ഇപ്പോള്‍ ഇതേക്കുറിച്ചാണ് നടി പറയുന്നത്.
‘എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് നൂബിന്. ഞങ്ങള്‍ സുഹൃത്തുക്കളെക്കാള്‍ ഉപരി സഹോദരങ്ങളെ പോലെയാണ് .നൂബിനെ പ്രേമിക്കാന്‍ ഒരിക്കല്‍ എന്നോട് കുടുംബവിളക്കിലെ കെ കെ പറഞ്ഞു. അവന് ഇടുക്കിക്കാരന് ആണ് ,അവന് കുറേ ഏല തോട്ടമൊക്കെ ഉണ്ട് .മാസം ആറു കോടി വരുമാനമുണ്ട് എന്നൊക്കെ .ഇത് കേട്ട ഞാന്‍ നൂബിനോട് പറഞ്ഞു ,’എടാ വാ നമുക്ക് കല്യാണം കഴിക്കാം ‘ നീ ഇത്രയും മണ്ടിയാണോന്ന് ചോദിച്ച് എല്ലാവരും എന്നെ കളിയാക്കി -അമൃത പറഞ്ഞു .അതേസമയം നടന് നൂബിന്റെ വിവാഹം ഉറപ്പിച്ചു എന്നും അമൃത പറയുന്നു.